കേരളം മുന്‍ഗണനാ മേഖലകള്‍ തിരിച്ചറിയണം:മുഹമ്മദ് ഹനീഷ് 

കെ എം എ അവാര്‍ഡുകള്‍ സമ്മാനിച്ചു
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായിരുന്നു. കേരളം മുന്‍ഗണനാ മേഖലകള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ ടി മേഖലയില്‍ കേരളം മുന്നിലാണെങ്കിലും ഉദ്പാദന മേഖലയില്‍ ഇനിയും മുന്നേറാനുണ്ട്. ഏത് പദ്ധതിയിലും തുടക്കത്തിലെ ആവേശം അവസാനം വരെ കാത്തു സൂക്ഷിക്കുന്നതില്‍ മലയാളികള്‍ പിന്നോട്ടാണ്. സാമുഹ്യ പദ്ധതികള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടി വരുന്നതില്‍ സര്‍ക്കാര്‍ ഫണ്ടിംഗ് പ്രതിസന്ധിയിലാണ്. കടമെടുത്ത് എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്ന്  അദ്ദേഹം ചോദിച്ചു. കെ എം എ ഐ ടി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസസ് ഇന്ത്യ ഡയറക്ടര്‍ റിച്ചാര്‍ഡ് ആന്റണിക്കും മാനേജര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് സി എഫ് ഒ രമണ്‍ദീപ് സിംഗ് ഗില്ലിനും സമ്മാനിച്ചു.

എക്‌സലന്‍സ് അവാര്‍ഡുകളില്‍ ഇന്നവേറ്റീവ് എച്ച് ആര്‍ ഇനിഷ്യേറ്റീവ്‌സ് വിഭാഗത്തില്‍ ഭൂമി നാച്വറല്‍ പ്രൊഡക്ട്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട്‌സ് വിജയികളായി. അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് രണ്ടാം സ്ഥാനവും ഫിന്‍ജന്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രത്യേക ജൂറി പരാമര്‍ശം നേടി.മാനുഫാക്ചറിംഗ് ഇന്നവേഷന്‍സ് വിഭാഗത്തില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറീസ് ഒന്നാം സ്ഥാനവും ഹെര്‍ബല്‍ ഐസലേറ്റ്‌സ് രണ്ടാം സ്ഥാനവും നേടി. കോര്‍പ്പറേറ്റ് മാഗസിനില്‍ വി ഗാര്‍ഡ് ഗ്രൂപ്പ് ഒന്നും പെട്രോനെറ്റ് എല്‍എന്‍ജി രണ്ടും സ്ഥാനം നേടി. ഡിജിറ്റല്‍ എക്‌സലന്‍സില്‍ എസ് എഫ് ഒ ടെക്‌നോളജീസ് ജേതാക്കളായി. അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിനാണ് രണ്ടാം സ്ഥാനം. യങ്ങ് മാനേജേഴ്‌സ് കോണ്‍ടസ്റ്റില്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഒന്നാമതെത്തി. മാന്‍ കാന്‍ കോര്‍ രണ്ടാം സ്ഥാനവും അഗാപ്പെ മൂന്നാം സ്ഥാനവും നേടി. യു എസ് ടി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി അനില്‍ വര്‍മ ആമുഖ പ്രഭാഷണം നടത്തി. പാസ്‌ററ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ സയിറ്റേഷന്‍ കൈമാറി, ട്രഷറര്‍ ദിലീപ് നാരായണന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സീനിയര്‍ വൈസ് പ്രസിഡന്റ് കെ ഹരികുമാര്‍ സ്വാഗതവും ഓണററി സെക്രട്ടറി ഡോ.അനില്‍ ജോസഫ് നന്ദിയും പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു