എല്ലാവരും ആഗ്രഹിക്കുന്നത് പ്രത്യേക തരത്തിലുള്ള വികസനങ്ങളാണെന്നും വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റും വേഗത്തില്‍ പോകുന്ന ട്രെയിനുമൊക്കെയാണ് വികസനത്തിന്റെ ഭാഗമായി താത്പര്യപ്പെടുന്നതെന്നും ഡോ. കെ വാസുകി പറഞ്ഞു.
കൊച്ചി: കാഴ്ചപ്പാട് വ്യക്തമാക്കുകയും പുതിയ ലോകക്രമത്തിനായി നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് മികച്ച ലോകം കെട്ടിപ്പടുക്കാനാവുകയെന്നും സംസ്ഥാനം ജനറല്‍ എഡ്യുക്കേഷന്‍ ലേബര്‍ ആന്റ് സ്‌കില്‍സ്, ആനിമല്‍ ഹസ്ബന്ററി, ഡയറി ഡവലപ്‌മെന്റ് ആന്റ് മ്യൂസിയം ഡിപ്പാര്‍ട്ട്‌മെന്റ്‌സ് സെക്രട്ടറി ഡോ. കെ വാസുകി. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ കെ എം എ ഇന്‍സൈറ്റ് എക്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാവരും ആഗ്രഹിക്കുന്നത് പ്രത്യേക തരത്തിലുള്ള വികസനങ്ങളാണെന്നും വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റും വേഗത്തില്‍ പോകുന്ന ട്രെയിനുമൊക്കെയാണ് വികസനത്തിന്റെ ഭാഗമായി താത്പര്യപ്പെടുന്നതെന്നും ഡോ. കെ വാസുകി പറഞ്ഞു.
കണ്ടീഷന്‍ ചെയ്ത ചിന്തകളാണ് ഇത്തരം ആലോചനകള്‍ക്ക് പിന്നിലെന്നും അവര്‍ വ്യക്തമാക്കി.പരസ്യങ്ങള്‍ സത്യമെന്ന് ധരിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഉപഭോഗപരത വിജ്ഞാനത്തിന്റേയും വിവരത്തിന്റേയും അടിസ്ഥാനത്തില്‍ വില്‍ക്കപ്പെടുകയും ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയില്‍ ആളുകളെ ഉപഭോക്താക്കളായി കണ്ടുതുടങ്ങിയതോടെയാണ് ഇതിന് തുടക്കമായത്. തീരുമാനങ്ങളെടുക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വൈകാരികതയാണ് സ്വാധീനം ചെലുത്തുന്നതെന്നും ഡോ. കെ വാസുകി പറഞ്ഞു.കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.കെ എം എ വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായണന്‍,ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ സംസാരിച്ചു.

