നമുക്കകത്തുള്ള അറിയാത്തതിനെ വീണ്ടും കണ്ടെത്തി മുന്നോട്ടു പോകണം 

അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നവരുടെ ശരീര കോശങ്ങള്‍ പോലും സമ്മര്‍ദ്ദത്തിലാവുകയും പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാവുകയും ചെയ്യുന്നു
കൊച്ചി: അറിയാത്ത ഒന്നിനെയാണ് എക്‌സ് എന്ന്് വിശേഷിപ്പിക്കുന്നതെന്നും അകത്തുള്ള അറിയാത്തതിനെ വീണ്ടും കണ്ടെത്തുന്നതാണ് ഇന്‍സൈറ്റ് എക്‌സിലൂടെ സാധ്യമാകുന്നതെന്ന് എഴുത്തുകാരനും അസ്സയ് മാട്രിക്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് നമ്പ്യാര്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്‍സൈറ്റ് എക്‌സ് സീരിസ് ആറാമത് എഡിഷനില്‍ ബോധപൂര്‍വ്വമായ സന്തുലനം; വ്യക്തതയിലേക്കും നവീകരണത്തിലേക്കുമുള്ള പാത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  നമുക്കകത്തുള്ളതെങ്കിലും അറിയാത്തതിനെ വീണ്ടും കണ്ടെത്താനാവുമ്പോള്‍ നമുക്കകത്തുള്ള കുട്ടി വീണ്ടും ചിരിക്കുമെന്നും വലിയ മാറ്റം ജീവിതത്തില്‍ ഉണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നവരുടെ ശരീര കോശങ്ങള്‍ പോലും സമ്മര്‍ദ്ദത്തിലാവുകയും പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ഭൂതകാലത്തേയും ഭാവി കാലത്തേയോ കുറിച്ചുള്ള ചിന്തകളില്‍ മുഴുകി സമ്മര്‍ദ്ദങ്ങളുണ്ടാവുകയോ മനസ്സിനേയും ശരീരത്തേയും അത് തകരാറിലാക്കുകയാണ് ചെയ്യുന്നത്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുകയും ഇത്തരം മോശം ചിന്തകള്‍ നമുക്ക് എന്ത് ഉപകാരമാണ് ചെയ്യുകയെന്ന് ചിന്തിക്കുകയും വേണമെന്നും സന്തോഷ് നമ്പ്യാര്‍ പറഞ്ഞു. കെ.എം.എ സീനിയര്‍ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയറുമായ ദിലീപ് നാരായണന്‍ , ഹോണററി സെക്രട്ടറി കെ. അനില്‍ വര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു