ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന നാഷണല്‍ മാനേജ്മെന്റ് കണ്‍വെന്‍ഷനില്‍ കെ എം എ ഭാരവാഹികള്‍ പുരസ്ക്കാരം സ്വീകരിച്ചു.
കൊച്ചി: ആള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് (എഐഎംഎ) 2024- 25 വര്‍ഷത്തെ മികച്ച ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷന് പുരസ്ക്കാരം വീണ്ടും കേരള മാനേജ്മെന്റ് അസോസിയേഷന് (കെ എം എ). എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തന മേഖലകളിലും ലഭിച്ച ഈ അംഗീകാരം, രാജ്യത്തുടനീളമുള്ള 68 ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷനുകളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് കെഎംഎയെ എത്തിച്ചു.
ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന നാഷണല്‍ മാനേജ്മെന്റ് കണ്‍വെന്‍ഷനില്‍ കെ എം എ ഭാരവാഹികള്‍ പുരസ്ക്കാരം സ്വീകരിച്ചു.
രാജ്യത്തെ വ്യവസായ പ്രമുഖര്‍, നയനിര്‍മ്മാതാക്കള്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
പാര്‍ലമെന്റ് അംഗവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹര്‍ഷ് വര്ധന് ശ്രിംഗ്ല പുരസ്ക്കാരം സമ്മാനിച്ചു. കേരള മാനേജ്മെന്റ് അസോസിയേഷന് ് പ്രസിഡന്റ് കെ ഹരികുമാര്‍, മുന്‍ പ്രസിഡണ്ട് ബിജു പുന്നൂരാന്‍, വൈസ് പ്രസിഡണ്ട് ദിലീപ് നാരായണന് എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാണി, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ടി വി നരേന്ദ്രന്, എഐഎംഎ പ്രസിഡന്റും അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ സുനീത റെഡ്ഡി, എഐഎംഎ ഡയറക്ടര്‍ ജനറല്‍ രേഖാ സെത്തി എന്നിവര്‍ പങ്കെടുത്തു.

