ബാക്ക് ടു നാട് ഓഫറുമായി കൊച്ചി വണ്ടര്‍ലാ കൊച്ചി

കൊച്ചി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കൊച്ചി വണ്ടര്‍ലാ ‘ബാക്ക് ടു നാട്’ എന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. യാത്രികര്‍ക്കായി സാധുവായ ബോര്‍ഡിംഗ് പാസുമായി എത്തിയാല്‍ പാര്‍ക്ക് ടിക്കറ്റുകളില്‍ 30% ഇളവ് ലഭിക്കും. കൂടാതെ സന്ദര്‍ശകര്‍ക്കായി പ്രത്യേകമായി കേരളാധിഷ്ഠിത അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് കുടുംബസമേതം അവിസ്മരണീയ നിമിഷങ്ങള്‍ ആഘോഷിക്കുന്നതിനായി അവസരം ഒരുക്കുകയാണ് കൊച്ചി വണ്ടര്‍ലാ ചെയ്യുന്നത്.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ സാധുവായ ബോര്‍ഡിംഗ് പാസ് ഹാജരാക്കുന്ന അതിഥികള്‍ക്ക് പാര്‍ക്ക് ടിക്കറ്റുകളില്‍ 30% ഇളവ് ലഭിക്കും. ഒരു സാധുവായ ബോര്‍ഡിംഗ് പാസ് ഉപയോഗിച്ച് പരമാവധി 20 അതിഥികള്‍ക്ക് ഈ ഓഫര്‍ പ്രകാരം ടിക്കറ്റുകള്‍ എടുക്കാം.

2026 ജൂലൈ 8 മുതല്‍ ഓഗസ്റ്റ് 14 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഈ ഓഫര്‍ ഉപയോഗിച്ച് 2026 ജൂലൈ 11 മുതല്‍ ഓഗസ്റ്റ് 14 വരെ പാര്‍ക്ക് സന്ദര്‍ശിക്കാം.
കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന പ്രത്യേക ടച്ച് പോയിന്റുകള്‍, പരമ്പരാഗത ഗ്രാമീണ ശൈലിയിലുള്ള ചായക്കട, പാര്‍ക്കിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചയും മനോഹരമായ ഓര്‍മകളും ചിത്രീകരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റലേഷനുകളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഓഫറുകളെല്ലാം വണ്ടര്‍ലായുടെ ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടലിലൂടെ ലഭ്യമാണെന്ന് കമ്പനി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു