മലേഷ്യന്‍ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ത്ത് മലയാളി സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനാവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രമുഖ മലയാളി എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ‘റിസോര്‍സിയോ’ മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സെപ്റ്റംബര്‍ 7-ന് മലേഷ്യയിലെ പെറ്റാലിംഗ് ജയ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റും വൈസ് ചാന്‍സലറുമായ പ്രൊഫ. ഡോ. അമിയ ഭൗമിക്, റിസോര്‍സിയോ കോ-ഫൗണ്ടറും സി.ഒ.ഒ-യുമായ റോബിന്‍സ് ജെ. ആലപ്പാട്ടുമായാണ് ധാരണാ പത്രം ഒപ്പിട്ടത്. ലിങ്കണ്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികളായ പ്രൊഫ. ഡാറ്റിന്‍ ഡോ. ഹാഫിസ ചെ ഹസ്സന്‍, ഡോ. മിഥുന്‍ ചക്രവര്‍ത്തി, ഡോ. വിവേകാനന്ദം ബാലസുബ്രഹ്മണ്യം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഈ പങ്കാളിത്തത്തിലൂടെ കേരളത്തിലെ സ്‌കൂളുകള്‍ക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരവും ആഗോള എക്‌സ്‌പോഷറും ലഭ്യമാകും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ പദ്ധതികള്‍, അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍, സിമ്പോസിയങ്ങള്‍, ഷോര്‍ട്ട് കോഴ്സുകള്‍, അക്കാദമിക് ആസൂത്രണ-ഗവേഷണ വിവര കൈമാറ്റം എന്നിവയില്‍ പങ്കാളികളാകാന്‍ കുട്ടികള്‍ക്ക് സാധിക്കും. കൂടാതെ അധ്യാപകര്‍ക്കുള്ള പരിശീലനം, പിഎച്ച്.ഡി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സ്റ്റുഡന്റ് ട്വിന്നിങ് പ്രോഗ്രാമുകള്‍, വിദേശ പഠന സന്ദര്‍ശനങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ”വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ കൂട്ടുകെട്ട്, കേരളത്തിലെ കുട്ടികളെ നാളത്തെ ആഗോള പൗരന്മാരായി വളര്‍ത്താന്‍ സഹായിക്കും,” എന്ന് റോബിന്‍സ് ജെ. ആലപ്പാട്ട് പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു