മണപ്പുറം എംബിഎ അവാര്‍ഡ് സോഹന്‍ റോയിക്ക്

കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന ആറാമത് മണപ്പുറം യൂണിക്ക് ടൈംസ് ബിസിനസ്സ് കോണ്‍ക്ലേവില്‍ വച്ച് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാര്‍ അവാര്‍ഡ് കൈമാറി.
കൊച്ചി: 18ാമത് മണപ്പുറം മള്‍ട്ടി ബില്യണയര്‍ ബിസിനസ് അച്ചീവര്‍ (എംബിഎ) അവാര്‍ഡ് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ എസ്.കെ. സോഹന്‍ റോയിക്ക് സമ്മാനിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന ആറാമത് മണപ്പുറം യൂണിക്ക് ടൈംസ് ബിസിനസ്സ് കോണ്‍ക്ലേവില്‍ വച്ച് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാര്‍ അവാര്‍ഡ് കൈമാറി.ആഗോള ബിസിനസിനും സമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകളാണ് സോഹന്‍ റോയിയെ അവാര്‍ഡിന് അഹര്‍ഹനാക്കിയത്. ഈ അംഗീകാരത്തോടെ, 1,000 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള വ്യക്തികള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ എക്‌സ്‌ക്ലൂസീവ് ബിസിനസ്സ് ലീഡര്‍മാരുടെ ക്ലബ്ബുകളിലൊന്നായ ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോറത്തില്‍ (എഫ്‌ഐസിഎഫ്) സോഹന്‍ റോയിയും ഭാഗമായി. വി.പി. നന്ദകുമാര്‍, ജോയ് ആലുക്കാസ്, എം.എ. യൂസഫ് അലി, ടി.എസ്. കല്യാണരാമന്‍, പി.എന്‍.സി. മേനോന്‍, ഗോകുലം ഗോപാലന്‍, ഡോ. രവി പിള്ള, എം.പി. രാമചന്ദ്രന്‍, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, സാബു എം. ജേക്കബ്, ഡോ. വിജു ജേക്കബ്, ഡോ. എ.വി. അനൂപ്, ഡോ. വര്‍ഗീസ് കുര്യന്‍, അഡ്വ. പി. കൃഷ്ണദാസ്, ഡോ. ഹഫീസ് റഹ്മാന്‍ എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

ബിസിനസിലെ മൂല്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിന് എംബിഎ അവാര്‍ഡിന്റെ സ്ഥാപകനും പെഗാസസ് ഗ്ലോബല്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും എഫ്‌ഐസിഎഫ് ക്ലബ്ബിന്റെ സ്ഥാപകനുമായ അജിത് രവി നേതൃത്വം നല്‍കി. മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് സിഇഒയും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍, ദേര്‍ ഫോര്‍ ഐആം സിഇഒ ഡോ. ഫാത്തിമ നിലൂഫര്‍ ഷെരീഫ്, അല്‍ സഫീന ട്രാവല്‍ ഗ്രൂപ്പ് ഫൗണ്ടറും സിഇഒയുമായ ഡോ. ജോളി ആന്റണി, ക്യാപിറ്റെയര്‍ ആന്റ് പ്രവാസി ടാക്‌സ് ഫൗണ്ടര്‍ ശ്രീജിത്ത് കുനിയില്‍, എബിസി ഗ്രൂപ്പ് കോ ഫൗണ്ടറും എംഡിയുമായ മുഹമ്മദ് മദനി എന്നിവര്‍ പങ്കെടുത്ത സംവാദത്തില്‍   സി.എ. വിവേക് കൃഷ്ണ ഗോവിന്ദ് (വര്‍മ്മ ആന്റ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്) മോഡറേറ്ററായിരുന്നു. ബിസ്സിനസിന്റെ വിവിധ മേഖലയിലുള്ളവര്‍ കോണ്‍ക്ലേവില്‍ സന്നിഹിതരായി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു