ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ വൈവിധ്യങ്ങളാണ് മുഖ്യ ആകര്‍ഷണം. കൂടാതെ വിദേശ രാജ്യങ്ങളില്‍ ലഭ്യമായ മാമ്പഴങ്ങളും മേളയില്‍ ലഭ്യമാണ്.
കൊച്ചി: മാമ്പഴങ്ങളുടെ ഉത്സവകാലവുമായി ലുലു മാംഗോ ഫെസ്റ്റിന് തുടക്കമായി. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത 40 ലധികം വരുന്ന മാമ്പഴങ്ങളുമായിട്ടാണ് മാഗോ ഫെസ്റ്റ് തുടങ്ങിയത്. മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലില്‍ ലഭ്യമാണ്. ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ വൈവിധ്യങ്ങളാണ് മുഖ്യ ആകര്‍ഷണം. കൂടാതെ വിദേശ രാജ്യങ്ങളില്‍ ലഭ്യമായ മാമ്പഴങ്ങളും മേളയില്‍ ലഭ്യമാണ്. മാഗോ ഫെസ്റ്റ് നടന്മാരായ റിയാസ് ഖാനും ഹേമന്ദ് മേനോനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ പവലിയന്‍ സന്ദര്‍ശിച്ച താരങ്ങള്‍ മാമ്പഴങ്ങള്‍ രുചിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് , ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍ എന്നിവര്‍ സന്നിഹിതരായി. മാംഗോ ഫെസ്റ്റ് 18ന് അവസാനിക്കും.