മെഷീനറി എക്‌സ്‌പോ 2025 സെപ്തംബര്‍ 20ന് തുടങ്ങും

കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ഈ മാസം 20 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോ നടക്കുന്നത്. ശനിയാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും.
കൊച്ചി: സംസ്ഥാന വ്യവസായവാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7ാമത് മെഷിനറി എക്‌സ്‌പോ ശനിയാഴ്ച്ച ആരംഭിക്കും. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ഈ മാസം 20 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോ നടക്കുന്നത്. ശനിയാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച മുതല്‍ പൊതുജനങ്ങള്‍ക്ക് എക്‌സപോയിലേക്ക് പ്രവേശനമുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് എക്‌പോയിലേക്ക് പ്രവേശനം. പ്രവേശനം സൗജന്യമാണ്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 230 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടാവുക.

ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഷിനറി നിര്‍മ്മാതാക്കളും എക്‌സപോയില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളിലായി മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍, സിഎന്‍സി മെഷീനുകള്‍, എസ് പി എമ്മുകള്‍, നൂതന പ്രോസസ്സിംഗ് പാക്കേജിംഗ് മെഷീനുകള്‍ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ പ്രദര്‍ശനം, തത്സമയ യന്ത്ര ഡെമോകളിലൂടെ സാങ്കേതിക വികസനങ്ങളുടെ നേരിട്ടുള്ള അനുഭവം ഒരുക്കും.സംരംഭകര്‍ക്കും സംരംഭം തുടങ്ങാനിരിക്കുന്നവര്‍ക്കും സാങ്കേതികവാണിജ്യ ഉള്‍ക്കാഴ്ചകളും വിശദാംശങ്ങളും നല്‍കുന്നതിന് പുറമെ, ബ്രാന്‍ഡ് നിര്‍മ്മാണത്തിനും ഉപഭോക്തൃ അടിത്തറ വളര്‍ത്തുന്നതിനും എക്‌സ്‌പോ അവസരം ഒരുക്കും.ഇന്ത്യാ ഗവണ്‍മെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ ‘സംഭരണ, വിപണന പിന്തുണ’ (പിഎംഎസ്) പദ്ധതിയുടെ പിന്തുണയോടു കൂടിയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.വാര്‍ത്താസമ്മേളനത്തില്‍ പി.എ. നജീബിന് പുറമെ, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ അനീഷ് മാനുവല്‍, വിനോദ് ജി. എന്നിവരും പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു