കൊച്ചി : പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.എല്‍.സി.എ.പൊറ്റക്കുഴി യൂണിറ്റ് സംഘടിപ്പിച്ച മിനി മാരത്തണ്‍ 2026- ‘റണ്‍ ഫോര്‍ ഫെയ്ത്ത്’ പള്ളിയങ്കണത്തില്‍ രാവിലെ ഏഴിന് ഫിഷറീസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുല്‍ ഗഫൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 40 വയസ്സിന് മുകളിലും, താഴെയും പ്രായമുള്ള സ്ത്രീ,പുരുഷ വിഭാഗങ്ങളിലായാണ് മിനി മാരത്തണ്‍ സംഘടിപ്പിച്ചത്.
ചടങ്ങില്‍ പള്ളി വികാരി ഫാ. പാട്രിക് ഇലവുങ്കല്‍, കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വി.ആര്‍.സുധീര്‍, സിനിമാ താരം സലിം ഹസ്സന്‍, അസിസ്റ്റന്റ് വികാരി ഫാ. അലന്‍ ആന്റണി പുതിയകുളങ്ങര, ഫാ. ജോസഫ് അനു അരിശേരില്‍ എസ്.സി.ജെ, എഡ്വേര്‍ഡ് ഫോസ്റ്റസ്, കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, വരാപ്പുഴ അതിരൂപത കെ.എല്‍.സി.എ. പ്രസിഡന്റ് റോയ് ഡികുന, ജനറല്‍ സെക്രട്ടറി റോയ് പാലയാത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. 1926-ലാണ് പൊറ്റക്കുഴിയില്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിപള്ളി സ്ഥാപിച്ചത്.

