എം എസ് എം ഇ : സംരംഭകര്‍ക്കായി ശില്‍പശാല നടത്തി 

കേരള സ്‌റ്റേറ്റ് വിമന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി. സി ബിന്ദു ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ബിസിനസ്, ഫിനാന്‍ഷ്യല്‍, കോസ്റ്റ് മാനേജ്‌മെന്റ് വിഷയത്തില്‍ എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ക്കായി ‘പ്രോഫിറ്റ് മാസ്റ്ററി: കോസ്റ്റ് ടു പ്രോഫിറ്റ്’ എന്ന പരിപാടി തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ നടത്തി. കേരള സ്‌റ്റേറ്റ് വിമന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി. സി ബിന്ദു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  വി എസ് ശരത് , ഐ സി എം എ ഐ വൈസ് പ്രസിഡന്റ് ശ്രീനിവാസ പ്രസാദ്, എം എസ് എം ഇ ആന്റ് സ്റ്റാര്‍ട്ടപ്പ് പ്രമോഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് ആര്‍  ഗുഞ്ചലി, ഐ സി എം എ ഐ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ പ്രണവ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.

ട്രാവന്‍ലിയോ ഇന്‍ഫോ സൊലൂഷന്‍ ഡയറക്ടര്‍ പി കെ ശ്രീധര്‍ , പ്രാക്ടീസിംഗ് കോസ്റ്റ് അക്കൗണ്ടന്റ് വിജിത് പി, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് പ്രസന്ന കുമാര്‍ എസ് എന്നിവര്‍ വ്യവസായ സംരംഭങ്ങളിലെ ചെലവു നിയന്ത്രണത്തിന്റെയും ധനകാര്യ മാനേജ്‌മെന്റിന്റെയും ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കേരളത്തിലെ ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചക്കും നിലനില്‍പ്പിനും വേണ്ടി ഐ സി എ എം ഐ, ജില്ല വ്യവസായ കേന്ദ്രം തിരുവനന്തപുരം, കേരള സ്‌റ്റേറ്റ് വിമന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവ ചേര്‍ന്നുള്ള പരിശീലന പരിപാടികളുടെ തുടക്കമാണിതെന്ന് സംഘാടകര്‍ അറിയിച്ചു.വിശദ വിവരങ്ങള്‍ക്ക് വെള്ളയമ്പലത്ത് വി ജെ ലെയ്‌നിലെ സി എം എ ഭവന്‍ തിരുവനന്തപുരം ചാപ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍:  0471273579, 2724201, 9400029101.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു