ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം കടന്ന് മുത്തൂറ്റ് ഫിനാന്‍സ്

വിപണി മൂലധനത്തിന്റെ കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഇപ്പോള്‍ ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത മികച്ച 100 കമ്പനികളുടെ പട്ടികയില്‍  ഇടം നേടി.2025 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കൈകാര്യം ചെയ്യുന്ന വായ്പ ആസ്തി 1.22 ലക്ഷം കോടി രൂപയിലെത്തി
കൊച്ചി: സ്വര്‍ണ്ണപ്പണയ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ  മുത്തൂറ്റ് ഫിനാന്‍സ് ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം കടന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ബിഎസ്ഇയില്‍ ഓഹരി വില 2,542.90 രൂപ  എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഇപ്പോള്‍ ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത മികച്ച 100 കമ്പനികളുടെ പട്ടികയില്‍  ഇടം നേടി.2025 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കൈകാര്യം ചെയ്യുന്ന വായ്പ ആസ്തി 1.22 ലക്ഷം കോടി രൂപയിലെത്തി.  സ്വര്‍ണ്ണപ്പണ വായ്പ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു, കൂടാതെ 5,352 കോടി രൂപയുടെ സംയോജിത അറ്റാദായം  നേടി.

2021 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍  മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില 1,120 രൂപയിലെത്തിയപ്പോള്‍ 50,000 കോടി രൂപയുടെ വിപണി മൂല്യം കൈവരിച്ചു. വെറും നാല് വര്‍ഷം കൊണ്ട് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തോടെ  ഓഹരി വില 1,850 രൂപയിലെത്തിയപ്പോള്‍ കമ്പനി 75,000 കോടി രൂപ വിപണി മൂല്യത്തിലേക്ക് ഉയര്‍ന്നു. ഇത് നിക്ഷേപകരുടെ തുടര്‍ച്ചയായ വിശ്വാസത്തെയും വളര്‍ച്ചാ മുന്നേറ്റത്തെയുമാണ് കാണിക്കുന്നത്.
ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനം മറികടക്കുന്നത് മുത്തൂറ്റ് ഫിനാന്‍സിന് മാത്രമല്ല കേരളത്തിനും  സ്വര്‍ണ്ണപ്പണയ വ്യവസായത്തിനും മൊത്തത്തില്‍ ഒരു ചരിത്രപരമായ നേട്ടമാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു