മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് പുരസ്‌കാരം

ബാര്‍ക്ക് ഏഷ്യ സംഘടിപ്പിച്ച  പരിപാടിയില്‍ ഹെറാള്‍ഡ് ഗ്ലോബല്‍ ആണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ്  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍  ശ്രീജില്‍ മുകുന്ദ് പുരസ്‌കാരം ഏറ്റുവാങ്ങി
കൊച്ചി: ‘മുത്തൂറ്റ് യെല്ലോ’ എന്ന്  അറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന് മുംബൈയിലെ ഐടിസി മറാഠയില്‍ വെച്ച് നടന്ന ‘ഗോള്‍ഫെസ്റ്റ് കോണ്‍ക്ലേവ് 2025’ല്‍ ‘പ്രസ്റ്റീജിയസ് റൈസിംഗ് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2025’ പുരസ്‌കാരം ലഭിച്ചു. ബാര്‍ക്ക് ഏഷ്യ സംഘടിപ്പിച്ച  പരിപാടിയില്‍ ഹെറാള്‍ഡ് ഗ്ലോബല്‍ ആണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ്  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍  ശ്രീജില്‍ മുകുന്ദ് പുരസ്‌കാരം ഏറ്റുവാങ്ങി. ഇതിനു പുറമേ നവീനവും  ഉപഭോക്തൃ കേന്ദ്രീകൃതവുമായ വിപണന തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഹെഡ് കിരണ്‍ ജെയിംസിന് ‘മാര്‍ക്കറ്റിംഗ് മെയ്സ്റ്റര്‍ അവാര്‍ഡും’ ലഭിച്ചു.
‘പ്രസ്റ്റീജിയസ് റൈസിംഗ് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2025’ പുരസ്‌ക്കാരം ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍ സ്വര്‍ണ്ണപ്പണയത്തിനുള്ള വര്‍ദ്ധിച്ചുവരുന്ന  പ്രാധാന്യത്തെയാണ് കാണിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. സാമ്പത്തിക സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുകയും മികച്ച രീതിയില്‍ ഉള്ളതായിരിക്കണമെന്നും തങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു.  ലക്ഷക്കണക്കിനുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലുള്ളവര്‍ക്ക്  അവരുടെ ആഗ്രഹങ്ങള്‍ക്കും  വളര്‍ച്ചയ്ക്കും  പിന്തുണയ്ക്കുന്ന സമയബന്ധിതമായ വായ്പകള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു