ബ്രാന്‍ഡ് അംബാസഡര്‍ ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി നിര്‍മിച്ച പരസ്യചിത്രങ്ങളിലൂടെ സ്വര്‍ണ്ണ വായ്പകളുടെ എളുപ്പം, വേഗത, സൗകര്യം എന്നീ പ്രയോജനങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാനാണ് എംഎഫ്എല്‍ ലക്ഷ്യമിടുന്നത്.
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍) മൂന്നു പരസ്യചിത്രങ്ങള്‍ പുറത്തിറക്കുന്നു. ബ്രാന്‍ഡ് അംബാസഡര്‍ ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി നിര്‍മിച്ച പരസ്യചിത്രങ്ങളിലൂടെ സ്വര്‍ണ്ണ വായ്പകളുടെ എളുപ്പം, വേഗത, സൗകര്യം എന്നീ പ്രയോജനങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാനാണ് എംഎഫ്എല്‍ ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെ രാജ്യത്തെ യഥാര്‍ത്ഥ സ്വര്‍ണ്ണ വായ്പാ വിദഗ്ധരായി ഉയര്‍ത്തിക്കാട്ടുകയും ഓരോ ഇന്ത്യക്കാരനും സ്വര്‍ണ്ണ വായ്പകള്‍ തടസരഹിതമായി ലഭ്യമാക്കുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതാണ് ഈ കാമ്പയിനെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.ഈ പ്രചാരണത്തിന്റെ ശക്തമായ സന്ദേശം സ്വര്‍ണ്ണ വായ്പകള്‍ ഉപഭോക്താക്കളെ ശാക്തീകരിക്കണം എന്നതാണ്. 3700ലധികം ശാഖകളും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പ് വഴിയുള്ള മികച്ച ഡിജിറ്റല്‍ അനുഭവത്തിലൂടെ വിശ്വാസ്യതയും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് എവിടെ നിന്നും എപ്പോഴും ഒരൊറ്റ മിസ്ഡ് കോളിലൂടെ പോലും സ്വര്‍ണ്ണ വായ്പകള്‍ ലഭ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.