ബ്യാതരായണപുര താലക്കാവേരി ലേഔട്ടിലെ അമൃതഹള്ളി മെയിന്‍ റോഡില്‍ പ്ലാനറ്റ് പ്ലാസയിലെ പ്രോപ്പര്‍ട്ടി നമ്പര്‍ 489ലാണ് പുതിയ സോണല്‍ ഓഫീസ്.
കൊച്ചി: രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ (മുത്തൂറ്റ് യെല്ലോ) ബാംഗ്ലൂരിലെ പുതിയ സോണല്‍ ഓഫീസ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഈ സോണല്‍ ഓഫീസ് കര്‍ണാടകയിലുടനീളമുള്ള ബ്രാഞ്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഉപഭോക്തൃ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുമെന്ന് മാത്യു മുത്തൂറ്റ് പറഞ്ഞു.
ബ്യാതരായണപുര താലക്കാവേരി ലേഔട്ടിലെ അമൃതഹള്ളി മെയിന്‍ റോഡില്‍ പ്ലാനറ്റ് പ്ലാസയിലെ പ്രോപ്പര്‍ട്ടി നമ്പര്‍ 489ലാണ് പുതിയ സോണല്‍ ഓഫീസ്. അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ക്ക് പുറമെ പരിശീലനത്തിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ബാംഗ്ലൂര്‍ സോണല്‍ ഹെഡ് സാം സക്കറിയ, റസിഡന്റ് ഡയറക്ടര്‍ സാറമ്മ മാമ്മന്‍, മാമ്മന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

