ഓണ വിപണിയില്‍ മാത്രം 1600 കോടി രൂപ വിറ്റുവരവും, 2025 സാമ്പത്തിക വര്‍ഷം 5000 കോടിക്ക് മുകളിലുള്ള റെക്കോര്‍ഡ് വരുമാനവും ലക്ഷ്യമിട്ടാണ് മൈജി പ്രവര്‍ത്തനം ശക്തമാക്കുന്നത്. ഇതിനായി ഓണക്കാലത്തിനുള്ളില് മൈജിയുടെ 18 ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: കേരളത്തിലെ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം അപ്ലയന്‍സസ് വില്‍പ്പന രംഗത്ത് 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന മൈജി ഓണ വിപണി ലക്ഷ്യമിട്ട് ‘മൈജി ഓണം മാസ്സ് ഓണം സീസണ് 3’ യ്ക്ക് തുടക്കം കുറിച്ചു. 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും, ഡിസ്കൗണ്ടുകളും, കേരളം കണ്ടിട്ടില്ലാത്ത വിലകളുമായിട്ടാണ് ‘മൈജി ഓണം മാസ്സ് ഓണം സീസണ് 3’ ആരംഭിച്ചിരിക്കുന്നത്. ഓണ വിപണിയില്‍ മാത്രം 1600 കോടി രൂപ വിറ്റുവരവും, 2025 സാമ്പത്തിക വര്‍ഷം 5000 കോടിക്ക് മുകളിലുള്ള റെക്കോര്‍ഡ് വരുമാനവും ലക്ഷ്യമിട്ടാണ് മൈജി പ്രവര്‍ത്തനം ശക്തമാക്കുന്നത്. ഇതിനായി ഓണക്കാലത്തിനുള്ളില് മൈജിയുടെ 18 ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അടുത്ത മാര്‍ച്ചിന് മുന്‍പായി 12 ഷോറുമുകള്‍ കുടി ആരംഭിക്കുന്നതോടെ മൈജിയുടെ ഷോറുമുകളുടെ എണ്ണം 150ന് മുകളില്‍ ആകും. ഇതുവഴി കേരളത്തില്‍ 5,000 ത്തിന് മുകളില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കി നല്കാന് മൈജിക്ക് കഴിയുമെന്ന് മൈജി ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് എ.കെ ഷാജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25 കോടി സമ്മാനങ്ങളുമായി വന്‍ ഓണം ഓഫറാണ് മൈജി നല്‍കുന്നത്. 25 കാര്‍, 30 സ്കൂട്ടര്‍, 30 പേര്‍ക്ക് ഒരു ലക്ഷം വീതം ക്യാഷ് പ്രൈസ്, 60 പേര്‍ക്ക് (30 ദമ്പതികള്‍ക്ക്) ഇന്റര്‍നാഷണല്‍ ട്രിപ്പ്, 30 ഗോള്‍ഡ് കോയിന്‍സ് (ഓരോന്നും 1 പവന്), സ്ക്രാച്ച് 6 വിന് കാര്‍ഡിലൂടെ 6 ശതമാനം മുതല്‍ 100 ശതമാനം വരെ ഡിസ്ക്കൗണ്ട് അല്ലെങ്കില്‍ ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന് പോലുള്ള ഉറപ്പുള്ള സമ്മാനങ്ങളാണ് നല്‍കുന്നത്. ഇതിന് പുറമേ, നിരവധി ഫിനാന്‍സ് സ്ഥാപനങ്ങളും ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്കുന്ന ഓഫറുകളും കുടി ചേര്‍ന്ന്, ആകെ സമ്മാന മൂല്യം 25 കോടി കടക്കുന്നു. മൈജിയുടെ പ്രത്യേകത സമ്മാനങ്ങള്‍ 45 ദിവസത്തിനുള്ളില്‍ തന്നെ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്നതാണ്. നോ കോസ്റ്റ് ഇഎം ഐ, വണ്‍ ഇഎം ഐ ക്യാഷ്ബായ്ക്ക്, ക്രെഡിറ്റ് ആന്റ് ഡെബിറ്റ് കാര്‍ഡുകളിലൂടെയുള്ള ക്യാഷ്ബാക്ക് ഓഫേഴ്സ് എന്നിവയ്ക്ക് പുറമെ ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, ടിവിഎസ് തുടങ്ങിയ ഫിനാന്‍സ് സ്ഥാപനങ്ങളുടെ സഹകരണം മൈജിക്കൊപ്പമുണ്ട്. കുടാതെ പേടിഎം, പൈന്‍ലാബ്സ്, ബി നൗ എന്നീ പെയ്മെന്റ് ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് ഓഫറുകളും കസ്റ്റമേഴ്സിന് ലഭ്യമാണ്. 140ല്‍ അധികം ഷോറുമുകളിലേക്ക് ബള്‍ക്ക് പര്‍ച്ചേസ് വഴി ഇടനിലക്കാരെ ഒഴിവാക്കി പ്രൊഡക്റ്റുകള്‍ എത്തിക്കുന്നതിനാല്‍, വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളും നല്കാന് കഴിയുന്നതാണ് മൈജിയുടെ ശക്തി.
ഉപഭോക്താക്കളില്‍ നിന്നുള്ള വിശ്വാസവും പിന്തുണയും തിരിച്ച് നല്‍കുന്നതാണ് ബ്രാന്റിന്റെ ലക്ഷ്യമെന്നും എ.കെ ഷാജി പറഞ്ഞു. ഏതു ഗാഡ്ജറ്റും എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുന്ന മൈജി സൂപ്പര്‍ ഇഎം ഐ, ഉല്‍പ്പന്നങ്ങള്‍ക്ക് പരിരക്ഷ നല്കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, ബ്രാന്‍ഡ് വാറന്റിക്ക് പുറമെ കുടുതല്‍ സുരക്ഷ നല്കുന്ന മൈജി എക്സ്ട്രാ വാറന്റി, 140 ല്‍ പരം ഷോറുമുകളിലും ലഭ്യമായിട്ടുള്ള സുതാര്യമായ ഹൈടെക്ക് റിപ്പയര്‍ ആന്റ് സര്‍വ്വീസ് നല്കുന്ന മൈജി കെയര്‍,
പഴയത് നല്കി പുതിയത് വാങ്ങാന്‍ കഴിയുന്ന മൈജി എക്സ്ചേഞ്ച് ഓഫര്‍, ഷോപ്പിംഗിലൂടെ കുടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന മൈജി മൈ റിവാര്‍ഡ് പോയിന്റ്സ് എന്നിവയും മൈജിയുടെ പ്രത്യേകതകളാണ്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ www.myg.in വഴി വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ പ്രമുഖ നഗരങ്ങളില്‍ മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യുന്ന ടുഫാസ്റ്റ് സേവനം ഉപഭോക്താക്കള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈജിയുടെ സ്വന്തം ബ്രാന്‍ഡായ ജിഡോട്ടിന്റെ ന്റെ ടീവികള്‍, ഡിജിറ്റല്‍ ആക്സസറികള്‍, ഫാനുകള്‍, അയണ്‍ ബോക്സ്, കെറ്റില്‍ തുടങ്ങിയ പ്രൊഡക്ടുകള്‍ കൂടാതെ മൈജിയുടെ പ്രീമിയം ബ്രാന്‍ഡായ GADMI യുടെ നോണ്‍സ്റ്റിക് കുക്ക് വെയറുകള്‍, സ്പീക്കേഴ്സ് അടക്കമുള്ള ഡിജിറ്റല്‍ ആക്സസറീസും വിപണിയിലിറക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള വിപുലീകരണമാണ് മൈജി ലക്ഷ്യമിടുന്നത്
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ക്കൊപ്പം, യുവജനങ്ങളുടെ പ്രിയ നായകന് ടൊവിനൊ തോമസും മൈജിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി എത്തുന്നു. മൈജി ബ്രാന്‍ഡ് അംബാസിഡര്‍മാരായ നടന് ടൊവിനോ തോമസ്, നടി മഞ്ജു വാര്യര്‍, സംവിധായകന് ജിസ് ജോയ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


