ക്ലിയര്‍കോര്‍പ്പിന്റെ വിദേശനാണ്യ വിനിമയ റീട്ടെയില്‍ സംവിധാനവുമായി സംയോജിപ്പിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊച്ചി: നാഷണല്‍ പെയ്‌മെന്റസ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ സബ്‌സിഡിയറിയായ എന്‍പിസിഎല്‍ ഭാരത് ബില്‍പേ ലിമിറ്റഡ് ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ സബ്‌സിഡിയറിയായ ക്ലിയര്‍കോര്‍പ്പുമായി സഹകരിച്ച് ഭാരത് കണക്ടില്‍ വിദേശനാണ്യ വിനിമയ വിഭാഗം ആരംഭിച്ചു. ക്ലിയര്‍കോര്‍പ്പിന്റെ വിദേശനാണ്യ വിനിമയ റീട്ടെയില്‍ സംവിധാനവുമായി സംയോജിപ്പിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. തങ്ങള്‍ക്കു താല്‍പര്യമുള്ള ബാങ്കിങ്, പെയ്‌മെന്റ് ആപ്പിനെ ഭാരത് കണക്ടുമായി സംയോജിപ്പിച്ച് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് വിദേശനാണ്യം പ്രയോജനപ്പെടുത്താന്‍ ഇതു വഴിയൊരുക്കും. പാന്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷനിലൂടെ ഭാരത് കണക്ടിലെ വിദേശനാണ്യ സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം.

