സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1000 ല്‍പരം നിധി കമ്പനികള്‍ കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു
കൊച്ചി: അനാവശ്യ നിയമനിര്‍മാണങ്ങളിലൂടെയും ഉദ്യോഗസ്ഥ ഇടപെടലുകളിലൂടെയും ഗ്രാമീണരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കു അത്താണിയായ നിധി കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് നിധി കമ്പനി അസോസിയേഷന്‍ (എന്‍.സി.എ ) എറണാകുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1000 ല്‍പരം നിധി കമ്പനികള്‍ കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം എന്‍.സി.എ സംസ്ഥാന പ്രസിഡന്റ്് ഡേവീസ് എ. പാലത്തിങ്കല്‍ നിര്‍വഹിച്ചു.
സോണല്‍ പ്രസിഡന്റ് എം. വി മോഹനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. എ സലീഷ് മുഖ്യ പ്രഭാഷണം നടത്തി. നിധി കമ്പനി നിയമങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. എ ജോസഫ് നേതൃത്വം നല്‍കി. സെക്രട്ടറി കെ. ഒ വര്‍ഗീസ്, ജോ. സെക്രട്ടറി ജോബി ജോര്‍ജ്, സ്വാഗതസംഘം ചെയര്‍മാന്‍ വി.എസ് തങ്കപ്പന്‍, ജനറല്‍ കണ്‍വീനര്‍ എം. യു ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു. ടി രാജന്‍, സേവ്യര്‍ ജീന്‍സണ്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍മാരായ ടി. ബി ജോഷി അഗസ്റ്റസ് സിറില്‍, സോണല്‍ വൈസ് പ്രസിഡന്റുമാരായ എം. പി മത്തായി, സി രാജഗോപാല്‍, ഡോ. കെ പത്മനാഭന്‍, മുന്‍ പ്രസിഡന്റ് ജെന്നി എം. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിസിനസ് പെര്‍ഫോമന്‍സ്, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, ചികിത്സ ധന സഹായ വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, കുടുംബ സംഗമം എന്നിവയായിരുന്നു മറ്റു പരിപാടികള്‍.

