ഒരു വര്‍ഷം, 25,000 അതിഥികള്‍; വിജയകഥ തുടര്‍ന്ന് 0484 എയ്‌റോ ലോഞ്ച് 

6, 12, 24 എന്നിങ്ങനെ മണിക്കൂര്‍ നിരക്കില്‍ ബുക്കിങ് സംവിധാനമുള്ളതിനാല്‍, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ലോഞ്ച് ഉപയോഗിക്കുന്നു. ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും പ്രവാസി കള്‍ക്കും   ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ താവളമായി മാറുകയാണ്. 
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍  0484 എയ്‌റോ ലോഞ്ച് പ്രവര്‍ത്തനമാരംഭിച്ചിട്ട് വിജയകരമായ ഒരു വര്‍ഷം പിന്നിടുകയാണ്. ഇതിനകം 25,000 അതിഥികളാണ് ലോഞ്ച് സേവനം ഉപയോഗപ്പെടുത്തിയത്. 12,000 റൂം ബുക്കിങ്ങുകളും നടന്നു. യാത്രക്കാരും സന്ദര്‍ശകരും ഒരു പോലെ ലോഞ്ച് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
6, 12, 24 എന്നിങ്ങനെ മണിക്കൂര്‍ നിരക്കില്‍ ബുക്കിങ് സംവിധാനമുള്ളതിനാല്‍, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ലോഞ്ച് ഉപയോഗിക്കുന്നു. ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും പ്രവാസി കള്‍ക്കും   ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ താവളമായി മാറുകയാണ്.

50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ലോഞ്ചില്‍ 37 മുറികളും 4 സ്യൂട്ടുകളും ഉള്‍പ്പെടുന്നു. കൂടാതെ  3 ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോവര്‍ക്കിംഗ് സ്‌പെയ്‌സുകള്‍,  ജിം, സ്പാ, ലൈബ്രറി എന്നിവയുമുണ്ട്. കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങള്‍ മീറ്റിംഗുകള്‍ക്കായും മറ്റും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിംഗില്‍ പങ്കെടുക്കേണ്ടവര്‍ക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകര്‍ഷണം. പ്രീവെഡ്ഡിംഗ് ഷൂട്ടുകള്‍, പത്രസമ്മേളനങ്ങള്‍, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു.
ലോഞ്ചിനകത്തായി കഫേയും റീട്ടെയില്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ടെര്‍മിനലിന് തൊട്ടടുത്തായതുകൊണ്ട് തന്നെ രാത്രി യാത്രക്കാര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ വിശ്രമകേന്ദ്രമായി ലോഞ്ച് മാറുന്നു. സിയാലിന്റെ വ്യോമേതര വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്തംബറിലാണ് ലോഞ്ച്  ഉദ്ഘാടനം ചെയ്തത്. ഒക്ടോബറിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു