പുതിയ ഷോകൾ അവതരിപ്പിച്ച് വാർണർ ബ്രദേഴ്സ്

കൊച്ചി: വാർണർ ബ്രദേഴ്സ് ഡിസ്കവറി  2026ലെ വേനൽക്കാല കുട്ടികളുടെ വിനോദ പരിപാടികളുടെ ഭാഗമായി പോഗോ, കാർട്ടൂൺ നെറ്റ്വർക്ക്, ഡിസ്കവറി കിഡ്സ് ചാനലുകളിലായി 200-ത്തിലധികം പുതിയ എപ്പിസോഡുകൾ പ്രഖ്യാപിച്ചു. ‘സമ്പത് ചമ്പത്’ എന്ന പുതിയ അനിമേഷൻ ഷോ പോഗോയിലും ‘കിയാൻ ആൻഡ് കിക്കി’ കാർട്ടൂൺ നെറ്റ്വർക്കിലും അവതരിപ്പിക്കും.

 

ലോട്ട്പോട്ട് കോമിക്സിലെ ജനപ്രിയ കഥാപാത്രങ്ങളെ ആസ്പദമാക്കിയതാണ് ‘സമ്പത് ചമ്പത്’. മാജിക് കുടുംബത്തിന്റെ സാഹസിക കഥകളാണ് ‘കിയാൻ ആൻഡ് കിക്കി’ അവതരിപ്പിക്കുന്നത്. ഇന്ത്യൻ കഥകളും സൃഷ്ടിപരമായ പ്രതിഭകളും ആഗോള തലത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ഉള്ളടക്കമെന്ന്  വാർണർ ബ്രദേഴ്സ് ഡിസ്കവറി  അറിയിച്ചു. പുതിയ ഷോകൾ ഡിസ്കവറി പ്ലസിലും സ്ട്രീം ചെയ്യും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു