യാത്രയുടെ ഭാഗമായി ഗോവ, മുംബൈ, അജന്താഎല്ലോറ, ലോണവാല ഉള്‍പ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
കൊച്ചി: ഇന്ത്യന്‍ റെയില്‍വെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ ടൂര്‍ ടൈംസുമായി സഹകരിച്ച് പുതുവര്‍ഷ സ്‌പെഷ്യല്‍ ട്രെയിന്‍ യാത്ര സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര, സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഒമ്പത് ദിവസം നീളുന്ന യാത്ര ഡിസംബര്‍ 27ന് കൊച്ചിയിലെത്തും. യാത്രയുടെ ഭാഗമായി ഗോവ, മുംബൈ, അജന്താഎല്ലോറ, ലോണവാല ഉള്‍പ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങുന്ന ട്രെയിനില്‍ കൊച്ചി കൂടാതെ കൊല്ലം, കായംകുളം, കോട്ടയം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ്, മംഗലാപുരം ജംഗ്ഷന്‍ എന്നീ സ്‌റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് കയറാം.
യാത്രയിലുടനീളം ഇന്‍ഷുറന്‍സ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകള്‍ കാണാന്‍ പോകുന്നതിനുള്ള വാഹനങ്ങള്‍, ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ എന്നിവ ലഭിക്കും. ഇവ കൂടാതെ രാത്രി താമസം, കാഴ്ചകള്‍ കാണാന്‍ പോകുമ്പോള്‍ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം, എല്‍ടിസി/എല്‍എഫ്‌സി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒമ്പത് ദിവസത്തെ യാത്രയില്‍ ഇന്‍ഷുറന്‍സ്, ഹോട്ടലുകള്‍, കാഴ്ചകള്‍ കാണുന്നതിനുള്ള വാഹനങ്ങള്‍, ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നിവയോടെയാണ് ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നത്. ലഗേജ് ആശങ്കയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. രാത്രി താമസം അല്ലെങ്കില്‍ കാഴ്ചകള്‍ കാണാന്‍ പോകുമ്പോള്‍ ആവശ്യമുള്ള ലഗേജ് മാത്രം കൊണ്ടുപോയാല്‍ മതി.
.
യാത്രക്കാര്‍ക്ക് മുംബൈയില്‍ പുതുവത്സരം ആഘോഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. സ്ലീപ്പര്‍ ക്ലാസിന് 20,500 രൂപയും തേര്‍ഡ് എസിക്ക് 29,950 രൂപയും സെക്കന്‍ഡ് എസിക്ക് 37,650 രൂപയും ഫസ്റ്റ് എസിക്ക് 45,600 രൂപയുമാണ് നിരക്കുകള്‍. 2024, 2025 വര്‍ഷങ്ങളില്‍ ടൂര്‍ ടൈംസിന്റെ നേതൃത്വത്തില്‍ 27,475 തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഏകദേശം 2,28,630 കിലോമീറ്ററിലധികം നീളുന്ന യാത്രകള്‍ ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിനും മറ്റും വിവരങ്ങള്‍ക്കും www.tourtimes.in സന്ദര്‍ശിക്കുകയോ 7305858585 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.

