‘ഇന്‍ഡെക്‌സ് 2025 ‘ ന് ഇന്ന് തുടക്കം

മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ െ്രെപസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), വാണിജ്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ട്രി ആന്റ് ഡയറിംഗ് എന്നീ മന്ത്രാലയങ്ങളാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്.
കൊച്ചി:  കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍.ഐ.ഡി.സി.സി) കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍ ‘ ഇന്‍ഡെക്‌സ് 2025 ‘ ന്  അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് (മെയ് 02) തുടക്കമാകും.  മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ െ്രെപസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), വാണിജ്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ട്രി ആന്റ് ഡയറിംഗ് എന്നീ മന്ത്രാലയങ്ങളാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. ഐസിഎല്‍ ഫിന്‍കോര്‍പ്പ് ആണ് ലെന്റിംഗ് പാര്‍ട്ണര്‍. 200 ലധികം ബിസിനസ് ആന്റ് റീട്ടെയില്‍ ചെയിനുകള്‍, മുഖ്യധാരാ ബാങ്കുകള്‍ അടക്കം 20 ലധികം ധനകാര്യ സ്ഥാപനങ്ങള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. 250 ലധികം സ്റ്റാളുകള്‍ എക്‌സിബിഷനില്‍ ഉണ്ടാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു