ലക്ഷ്യം വികസിത ഭാരതം :  കേന്ദ്രമന്ത്രി ബി. എല്‍ വര്‍മ്മ

ടോക് ഷോ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.
കൊച്ചി:  വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി ബി. എല്‍ വര്‍മ്മ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍.ഐ.ഡി.സി.സി) സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍ ‘ ഇന്‍ഡെക്‌സ് 2025 ‘അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവേഗം വികസനത്തിന്റെ പാതയില്‍ മുന്നോട്ടു ചലിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തെ  സ്വാതന്ത്രത്തിന്റെ നൂറാം വര്‍ഷം (2047 ല്‍ ) സമ്പൂര്‍ണ്ണ വികസിത രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നാടന്നുവരുന്നത്.
ഭാരതത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ക്ഷേമവും ഐശ്വര്യവും ലഭ്യമാകുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായിട്ടാണ് എന്‍.ഐ.ഡി.സി.സി യുടെ നേതൃത്വത്തില്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളുടെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഐ.ഡി.സി.സി ലെന്റിംഗ് പാര്‍ട്ണറും ഐസിഎല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡിയുമായ അഡ്വ. കെ.ജി അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ക്യൂബന്‍ അംബാസിഡര്‍ ജുവന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേറ, സാംബിയ പ്രതിനിധി അപുലെനി ഐറിന്‍ നമാതമ അക്കുംബെല്‍വ, ഇക്വഡോര്‍ പ്രതിനിധി ക്രിസ്റ്റീന, എന്‍. ഐ.ഡി.സി ചെയര്‍മാന്‍ കെ. ജയരാമന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഗൗരി വത്സ, ഡെപ്യൂട്ടി ഡയറക്ടര്‍ സോണിയ സെബാസ്റ്റ്യന്‍, ഐസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, എന്‍. ഐ.ഡി.സി അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഡോ. പ്രമോദ് അജയ്, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ മാത്യു അബ്രാഹം തുടങ്ങിയവര്‍ സംസാരിച്ചു.
എക്‌സിബിഷന്റെ ഭാഗമായി നടത്തുന്ന ടോക് ഷോയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. എക്‌സിബിഷന്റെ ഭാഗമായി പുറത്തിറക്കുന്ന ഇന്‍ഡ് ആപ്പിന്റെ ഉദ്ഘാടനം എക്‌സിബിഷന്റെ സമാപന ദിവസമായ നാളെ (05.05.2025, തിങ്കള്‍) കേന്ദ്ര കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന്‍ നിര്‍വ്വഹിക്കുമെന്ന് എന്‍.ഐ.ഡി.സി.സി മീഡിയ കോര്‍ഡിനേറ്റര്‍ ബൈജു തോമസ് അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു