മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്തുടനീളം നിസാന്‍ ഗ്രാവൈറ്റിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ആരംഭിച്ചു.
കൊച്ചി : നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫെബ്രുവരിയില്‍ 10,565 യൂണിറ്റിലധികം വാഹനങ്ങളുടെ വില്‍പ്പന നടത്തി. ആഭ്യന്തര വിപണിയില്‍ 2,230 വാഹനങ്ങളും 8,335 വാഹനങ്ങള്‍ കയറ്റുമതിചെയ്തും വില്‍പ്പന ഉയര്‍ന്നു. മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്തുടനീളം നിസാന്‍ ഗ്രാവൈറ്റിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ആരംഭിച്ചു. ഡെലിവറികള്‍ ആരംഭിക്കുന്നത് നിസാന്റെ ഇന്ത്യയിലെ അടുത്ത വളര്‍ച്ചാ അധ്യായത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ എം.ഡി . സൗരഭ് വത്സ പറഞ്ഞു.

