ബാങ്കിംഗും ഡിജിറ്റല്‍ പേയ്‌മെന്റ് സേവന മേഖലയിലുമുള്ള ടെക്‌നോളജിയും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കായുള്ള പരിശീലന പരിപാടികള്‍ എന്‍പിസിഐയും ഐഡിആര്‍ബിടിയും ചേര്‍ന്ന് സംഘടിപ്പിക്കും.
കൊച്ചി: ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ സൈബര്‍ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി നാഷണല്‍ പെയ്‌മെന്റസ്് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്‌മെന്റ്് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്‌നോളജി (ഐഡിആര്‍ബിടി)യും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ഇതിന്റ ഭാഗമായി ബാങ്കിംഗും ഡിജിറ്റല്‍ പേയ്‌മെന്റ് സേവന മേഖലയിലുമുള്ള ടെക്‌നോളജിയും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കായുള്ള പരിശീലന പരിപാടികള്‍ എന്‍പിസിഐയും ഐഡിആര്‍ബിടിയും ചേര്‍ന്ന് സംഘടിപ്പിക്കും. സൈബര്‍ സുരക്ഷ, പ്രതിരോധ ശേഷി, ഡാറ്റാ െ്രെപവസി തുടങ്ങിയ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എന്‍പിസിഐയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്‌ബെ പറഞ്ഞു.
. ഒരു പ്രത്യേക എന്‍പിസിഐസര്‍ട്ടിഫൈഡ് പേയ്‌മെന്റ് സുരക്ഷാ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം വികസിപ്പിക്കുന്നതിനും ഈ പങ്കാളിത്തം വഴിയൊരുക്കും. കൂടാതെ ഐഡിആര്‍ബിടി സചേത് (ഐബിസിഎആര്‍ടി 3.0) എന്ന ത്രെറ്റ് ഇന്റ്‌ലിജന്‍സ് സേവനങ്ങള്‍ എന്‍പിസിഐക്കും അതിന്റെ സംവിധാനത്തിലെ പങ്കാളികള്‍ക്കും ലഭ്യമാക്കും.സൈബര്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് സാങ്കേതികവിദ്യയെക്കുറിച്ച് മാത്രമല്ല, ആളുകളെയും തയ്യാറെടുപ്പിനെയും കുറിച്ചു കൂടിയാണ്. പരിശീലനം, സര്‍ട്ടിഫിക്കേഷനുകള്‍, ഭീഷണികള്‍ സംബന്ധിച്ച ബോധവത്കരണം എന്നിവയിലൂടെ സംവിധാനത്തിലുടനീളം ചിട്ടയായ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഐഡിആര്‍ബിടിയുമായുള്ള ഈ പങ്കാളിത്തം സഹായിക്കുമെന്നും ദിലീപ് അസ്‌ബെ പറഞ്ഞു.
ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും, അതുപോലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഐഡിആര്‍ബിടി സ്ഥാപിച്ചതെന്ന് ഐഡിആര്‍ബിടി ഡയറക്ടര്‍ ഡോ. ദീപക് കുമാര്‍ പറഞ്ഞു.
സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണവും ശേഷിവികസനവും മുന്‍കരുതല്‍ പ്രതികരണ ശൈലിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് വിശാലമായ പേയ്‌മെന്റ് സംവിധാനത്തെ ശക്തിപ്പെടുത്തും. സചേത് (ഐബിസിഎആര്‍ടി 3.0) സബ്ക്രിപ്ഷന്‍ എന്‍.പി.സി.ഐയുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്നതും മികച്ചതും ആവശ്യമനുസരിച്ചുള്ള ത്രെറ്റ് ഇന്റലിജന്‍സ് ഫീഡുകള്‍ നല്‍കുമെന്നും ഡോ. ദീപക് കുമാര്‍ പറഞ്ഞു.