പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കൈത്താങ്ങുമായി പോളിസി ബസാര്‍

വിദേശത്തിരുന്ന് മാതാപിതാക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് പിബി ഫിന്‍ടെക് ജോയിന്റ് ഗ്രൂപ്പ് സിഇഒ സര്‍ബീര്‍ സിംഗ് പറഞ്ഞു.

 

കൊച്ചി : പ്രവാസികളായ ഇന്ത്യക്കാരുടെ പ്രായമായ മാതാപിതാക്കളുടെ പരിചരണം ലക്ഷ്യമിട്ട് ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് പോളിസിബസാര്‍ എന്‍ആര്‍ഐ കെയര്‍ പ്രോഗ്രാം ആരംഭിച്ചു. വിദേശത്തിരുന്ന് മാതാപിതാക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് പിബി ഫിന്‍ടെക് ജോയിന്റ് ഗ്രൂപ്പ് സിഇഒ സര്‍ബീര്‍ സിംഗ് പറഞ്ഞു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍, ആശുപത്രിവാസത്തിനും ക്ലെയിം ചെയ്യുന്നതിനും സഹായിക്കുന്ന കോണ്‍ഷ്യര്‍ജ് സേവനങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം, ആംബുലന്‍സ് സൗകര്യം, മാനസികവും ശാരീരികവുമായ ക്ഷേമത്തിനായുള്ള സഹായം, മനശാസ്ത്രജ്ഞരെയും ഫിസിയോതെറാപ്പിസ്റ്റുകളെയും സമീപിക്കാനുള്ള സൗകര്യം എന്നിവ ഈ പ്രോഗ്രാമിന്റെ ഭാഗമാണ്.

അടിയന്തര സാഹചര്യങ്ങളില്‍ 30 മിനിറ്റിനുള്ളില്‍ സഹായം നല്‍കുന്ന ഓണ്‍ഗ്രൗണ്ട് ക്ലെയിം സപ്പോര്‍ട്ട് സര്‍വീസാണ് ഇതിലെ പ്രധാന ആകര്‍ഷണം. ‘ഇന്ത്യയിലുള്ള പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ ഒരു ആശങ്കയുമില്ലാതെ, ഏറ്റവും പ്രൊഫഷണല്‍ രീതിയിലും പരിചരണത്തോടെയും അവരെ പരിപാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സര്‍ബീര്‍ സിംഗ് പറഞ്ഞു

Spread the love