ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ (ബിപിടി) നേതൃത്വത്തില്‍ സിഡിറ്റിന്റെ സഹായത്തോടെയാണ് എല്ലാ ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകളുടെയും ഉല്‍പ്പന്നങ്ങള്‍ ഇബിഡ്ഡിംഗ്, ഇലേലം എന്നിവയിലൂടെ വില്‍ക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം http://www.bpt.cditproject.org/ വികസിപ്പിച്ചെടുത്തത്
തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, മത്സരക്ഷമമാക്കുക, ലാഭകരമാക്കുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പദ്ധതി ലാഭകരമാകുന്നില്ലെങ്കില്‍ അടുത്ത ഉത്പന്നം കൊണ്ടുവരികയാണ് ലക്ഷ്യം. പൊതുമേഖലയില്‍ നിന്നുകൊണ്ട് തന്നെ ഇതിനായി സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കും. ഈ വര്‍ഷം 21 സ്ഥാപനങ്ങള്‍ ലാഭത്തിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ മാറികൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് പുതുതായി പുറത്തിറക്കിയ ഉല്‍പ്പന്നന്നങ്ങള്‍. കാലം ആവശ്യപ്പെടുന്ന മാറ്റത്തോടുകൂടി വൈവിധ്യവത്ക്കരണം നടപ്പിലാക്കി കമ്പോളത്തിന്റെ അഭിരുചിക്ക് അനുസൃതമായ ഉല്‍പ്പന്നങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഗാര്‍മെന്റ് നിര്‍മാണത്തിനുള്ള പദ്ധതി നടപ്പാക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ (ബിപിടി) നേതൃത്വത്തില്‍ സിഡിറ്റിന്റെ സഹായത്തോടെയാണ് എല്ലാ ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകളുടെയും ഉല്‍പ്പന്നങ്ങള്‍ ഇബിഡ്ഡിംഗ്, ഇലേലം എന്നിവയിലൂടെ വില്‍ക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം http://www.bpt.cditproject.org/ വികസിപ്പിച്ചെടുത്തത്. ചടങ്ങില്‍ വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ് ഐഎഎസ്, കെ. അജിത്കുമാര്‍ , എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍,(ബിപിടി), പി. സതീഷ് കുമാര്‍, മെമ്പര്‍ സെക്രട്ടറി (ബിപിടി), വ്യവസായ വകുപ്പിലെയും, ബിപിടി യിലെയും, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും, വാണിജ്യ പങ്കാളികളും ചടങ്ങില്‍ പങ്കെടുത്തു.ഇതോടൊപ്പം, പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങും നടന്നു. കെല്‍ട്രോണ്‍, കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ്, കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ്, ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കാപ്പെക്‌സ്, കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, ഫോമാറ്റിങ്‌സ് ലിമിറ്റഡ്, കേരള സ്‌റ്റേറ്റ് കയര്‍ മെഷിനറി കോര്‍പ്പറേഷന്‍, ഹാന്‍വീവ് എന്നീ സ്ഥാപനങ്ങളാണ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചത്.

