അവസരവും ആത്മവിശ്വാസവും നല്‍കി സ്ത്രീയെ ശാക്തീകരിക്കുമ്പോള്‍ കുടുംബവും സമുഹവും ശക്തിപ്രാപിക്കുകയും അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വഴി തെളിയ്ക്കും
കൊച്ചി: ഒസാക്കയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ലോക വനിതാ ദിനാഘോഷം അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ ലിബാസ് ബാവ ഉദ്ഘാടനം ചെയ്തു. ഒസാക്ക ചെയര്‍മാന്‍ പി.ബി ബോസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അവസരവും ആത്മവിശ്വാസവും നല്‍കി സ്ത്രീയെ ശാക്തീകരിക്കുമ്പോള്‍ കുടുംബവും സമുഹവും ശക്തിപ്രാപിക്കുമെന്നും അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വഴി തെളിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല എന്‍.എസ്.എസ് കോളജ് അസോസ്സിയേറ്റ് പ്രൊഫസര്‍ ഡോ.എം. എന്‍ അത്തീന മുഖ്യപ്രഭാഷണം നടത്തി. ഒസാഖ ഡയറക്ടര്‍ ഡോ. ബിസി ബോസ് അധ്യക്ഷത വഹിച്ചു. ബെന്‍സി, ജിനോ തുടങ്ങിയവര്‍ സംസാരിച്ചു.

