സുസ്ഥിര വികസനം: സെമിനാര്‍ നടത്തി പി.എച്ച്.ഡി.സി.സി.ഐ

പിഎച്ച്ഡിസിസി ഐ കേരള ചാപ്റ്റിന്റെ നേതൃത്വത്തില്‍  െ്രെഡവിംഗ് കേരള സസ്‌റ്റൈനബിള്‍ ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍  പിഎച്ച്ഡിസിസി ഐ സിഇഒയും സെക്രട്ടറി ജനറലുമായ  രഞ്ജിത്ത് മേത്ത ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.ബി ബോസ്, ജോണ്‍ സൈമണ്‍, മിഥിലേഷ്‌കുമാര്‍ തുടങ്ങിയവര്‍ സമീപം
പിഎച്ച്ഡിസിസിഐ സിഇഒയും സെക്രട്ടറി ജനറലുമായ  രഞ്ജിത്ത് മേത്ത സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി: പി.എച്ച്.ഡി.സി.സി.ഐ കേരള ചാപ്റ്റിന്റെ നേതൃത്വത്തില്‍  ‘ െ്രെഡവിംഗ് കേരള സസ്‌റ്റൈനബിള്‍ ഫ്യൂച്ചര്‍ ‘എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. പിഎച്ച്ഡിസിസിഐ സിഇഒയും സെക്രട്ടറി ജനറലുമായ  രഞ്ജിത്ത് മേത്ത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വ്യവസായ മേഖലകളുടെയും പ്രധാന ലക്ഷ്യം സുസ്ഥിര വികസനമായിരിക്കണമെന്നും ഈ ലക്ഷ്യം മുന്‍ നിര്‍ത്തി വേണം ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പിഎച്ച്ഡിസിസി ഐ കേരള ചാപ്റ്റര്‍ കോചെയര്‍പേഴ്‌സണ്‍ ഡോ. പി.ബി ബോസ് അധ്യക്ഷത വഹിച്ചു.ഡോ. തോമസ് നെച്ചുപ്പാടം, ജോണ്‍ സൈമണ്‍, ഡോ.എന്‍. എം ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു. വ്യവസായ മേഖലയിലെ പ്രമുഖരെ കൂടാതെ കുസാറ്റ് പരിസ്ഥിതി വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു