പി.വി കുമാര്‍  ഇന്ത്യാസ് വികെസി ചീഫ് സെയില്‍സ് ഓഫീസര്‍ 

ഇന്ത്യാസ് വികെസിയുടെ ചാനല്‍ വണ്‍ വില്‍പ്പന വളര്‍ച്ചയുടെയും ബിസിനസ് പ്രവര്‍ത്തനങ്ങളുടെയും ചുമതല പി.വി കുമാര്‍നിര്‍വഹിക്കുമെന്ന് കമ്പനി അറിയിച്ചു.
കൊച്ചി: രാജ്യത്തെ പ്രമുഖ ഫൂട്‌വെയര്‍ കമ്പനിയായ ഇന്ത്യാസ് വികെസി, പി.വി കുമാറിനെ ചീഫ് സെയില്‍സ് ഓഫീസറായി നിയമിച്ചു. ഇന്ത്യാസ് വികെസിയുടെ ചാനല്‍ വണ്‍ വില്‍പ്പന വളര്‍ച്ചയുടെയും ബിസിനസ് പ്രവര്‍ത്തനങ്ങളുടെയും ചുമതല പി.വി കുമാര്‍നിര്‍വഹിക്കുമെന്ന് കമ്പനി അറിയിച്ചു. ജനറല്‍ ട്രേഡ്, ബി 2 ബി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, സ്ഥാപന ചാനലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചാനല്‍ വണ്‍ അടക്കമുള്ള വികെസി ബ്രാന്‍ഡുകളുടെ വളര്‍ച്ചയില്‍ കുമാര്‍ നിര്‍ണായക സംഭാവന നല്‍കുമെന്ന് ഇന്ത്യാസ് വികെസി വ്യക്തമാക്കി.

കാവിന്‍കെയര്‍, ചോലയില്‍ (മെഡിമിക്‌സ്), പി & ജി, ഹെന്‍കെല്‍, റെക്കിറ്റ് ബെന്‍കിസര്‍ തുടങ്ങിയ ആഗോളതലത്തില്‍ ശ്രദ്ധേയമായ ബ്രാന്‍ഡുകളുടെ നേതൃനിരയില്‍ പി.വി കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എഫ്എംസിജി, വ്യക്തിഗത പരിചരണം, ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും, പാനീയങ്ങള്‍, കണ്‍ഫക്ഷനറി, ഒടിസി ഫാര്‍മ തുടങ്ങിയ വൈവിധ്യമാര്‍ന്ന വ്യവസായങ്ങളിലുടനീളമുള്ള കുമാറിന്റെ 25വര്‍ഷം നീളുന്ന പരിചയസമ്പത്ത് ഇന്ത്യാസ് വികെസിക്ക് പ്രയോജനപ്രദമാകുമെന്ന് കമ്പനി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു