റീകോഡ് കേരള വിഷന്‍ 2031  ഐ.ടി സെമിനാറിന്റെ ഭാഗമാകാന്‍ കെഫോണ്‍

‘ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍  ബില്‍ഡിംഗ്  എ കൊളാബൊറേറ്റീവ് ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഫോര്‍ കേരള’ എന്ന വിഷയത്തില്‍ കെഫോണ്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും
കൊച്ചി: റീകോഡ് കേരള – വിഷന്‍ 2031  ഐ.ടി സെമിനാറിന്റെ ഭാഗമാകാന്‍ കെഫോണ്‍. ഐ.ടി മേഖലയുടെ വികസന രൂപരേഖ  രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന ഐ.ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഐ.ടി സെമിനാറില്‍  കെഫോണ്‍ ഭാഗമാകുന്നു . ഇതോടനുബന്ധിച്ച് ‘ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍  ബില്‍ഡിംഗ്  എ കൊളാബൊറേറ്റീവ് ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഫോര്‍ കേരള’ എന്ന വിഷയത്തില്‍ കെഫോണ്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും.കേരളത്തിലെ ഐ.ടി വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും ഐ.ടി ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയില്‍   ഐ.ടി മേഖലയിലെ പുത്തന്‍  സാധ്യതകള്‍,  ഡിജിറ്റല്‍ രംഗത്തെ പുരോഗതി, സ്റ്റാര്‍ട്ടപ്പ്  ആക്‌സിലറേഷന്‍  തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. കൂടാതെ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രതിനിധികള്‍, കേരളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ പുരോഗതി യ്ക്കായി അടുത്ത 5 വര്‍ഷത്തിലേക്കുള്ള വിഷന്‍ പ്ലാന്‍ അവതരിപ്പിക്കുകയും ചെയ്യും. കൊച്ചി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന റീകോഡ് കേരള വിഷന്‍ 2031  ഐ.ടി സെമിനാര്‍ ഒക്ടോബര്‍ 28 ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഐ.ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ചടങ്ങിന് സ്വാഗതവും, വ്യവസായ മന്ത്രി പി. രാജീവ്  അദ്ധ്യക്ഷതയും  വഹിക്കും.പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍  റീകോഡ് കേരളയുടെ  ഔദ്യോഗിക വെബ്സൈറ്റായ https://recodekerala.in/  ലൂടെ മുന്‍കൂര്‍  രജിസ്റ്റര്‍ ചെയ്യാം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു