രത്‌നാകര്‍ പട് നായിക്, ദിനേഷ് പന്ത് എന്നിവര്‍ എല്‍ഐസി മാനേജിങ് ഡയറക്ടര്‍മാര്‍

ജൂണ്‍ ഒന്നു മുതലാണ് നിയമനം.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പുതിയ മാനേജിങ് ഡയറക്ടര്‍മാരായി രത്‌നാകര്‍ പ്ടനായിക്, ദിനേഷ് പന്ത് എന്നിവര്‍ ചുമതലയേറ്റു. ജൂണ്‍ ഒന്നു മുതലാണ് നിയമനം. 1990 മാര്‍ച്ചില്‍ എല്‍ഐസിയില്‍ ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായി കരിയര്‍ ആരംഭിച്ച രത്‌നാകര്‍ പ്ടനായിക് കമ്പനിയുടെ നിക്ഷേപ വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറായും ചീഫ് ഇന്‍വസ്റ്റ്‌മെന്റ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്‍ഡോര്‍, ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജരായും രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കമ്പനിയുടെ റീജണല്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍ഐസിയില്‍ 35 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള രത്‌നാകര്‍ പ്ടനായിക്, ഫിസിക്‌സില്‍ ബിരുദവും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ഫെല്ലോ മെമ്പര്‍ കൂടിയാണ് രത്‌നാകര്‍ പ്ടനായിക്.

2022ല്‍ എല്‍ഐസിയുടെ മെഗാ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) വന്‍ വിജയമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് ദിനേഷ് പന്ത്. 1989ല്‍ ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായാണ് ആരംഭം. തുടര്‍ന്ന് കമ്പനിയുടെ നിര്‍ണായ ചുമതലകള്‍ വഹിച്ചു. നിലവില്‍ എല്‍ഐസിയുടെ ആക്ച്വറി ആന്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ദിനേഷ് പന്ത്, 2017 മുതല്‍ കമ്പനിയുടെ ബോര്‍ഡില്‍ പ്രത്യേക ക്ഷണിതാവാണ്. എല്‍ഐസിയുടെ ഇന്‍വസ്റ്റ്‌മെന്റ് കമ്മിറ്റി, റിസ്‌ക് കമ്മിറ്റി, വിത്ത് പ്രൊഫിറ്റ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. കെനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്‍ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ജനറല്‍ മാനേജരായി (ലൈഫ്) സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന മേഖല, ഉല്‍പന്ന വൈവിധ്യം, മൂല്യനിര്‍ണയം, റിസ്‌ക് മാനേജ്മന്റ് തുടങ്ങിയവയില്‍ മാനേജ്‌മെന്റിന്റെ പ്രധാന ഉപദേശകന്‍ കൂടിയാണ് ദിനേഷ് പന്ത്. നിയമത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദിനേഷ് പന്ത്, നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി ഉള്‍പ്പടെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിസിറ്റിംഗ് ഫാക്കല്‍റ്റി മെമ്പര്‍ കൂടിയാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു