‘റുപേ എസ്‌ഐബി പേ ടാഗ് സ്റ്റിക്കര്‍’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

എന്‍എഫ്‌സി (നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടാഗ് പ്രവര്‍ത്തിക്കുന്നത്.
കൊച്ചി: ചെറുകിട പണമിടപാടുകള്‍  നടത്തുന്നതിന് ‘റുപേ എസ്‌ഐബി പേ ടാഗ്’ സൗകര്യം അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. മൊബൈല്‍ ഫോണ്‍, വാലറ്റ്, കാര്‍ഡ് ഹോള്‍ഡര്‍ എന്നിവയില്‍ പതിപ്പിക്കാവുന്ന സ്റ്റിക്കര്‍ രൂപത്തിലാണ് എസ്‌ഐബി പേ ടാഗ് പുറത്തിറക്കിയത്. എന്‍എഫ്‌സി (നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടാഗ് പ്രവര്‍ത്തിക്കുന്നത്. 5000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ പിന്‍ നമ്പറിന്റെ സഹായമില്ലാതെ പൂര്‍ത്തിയാക്കാമെന്നതാണ് പ്രത്യേകത. വ്യപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും സ്ഥാപിച്ചിട്ടുള്ള പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷിനുകളില്‍ ടാപ് ചെയ്ത് ഇടപാട് പൂര്‍ത്തിയാക്കാം. 5000രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകള്‍ക്ക് പിന്‍ നമ്പര്‍ ആവശ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ നടത്തുന്ന സമയത്ത് ആവശ്യമായ കാര്‍ഡ് നമ്പര്‍, സിവിവി നമ്പര്‍, എക്‌സ്പയറി ഡേറ്റ് എന്നിവ ബാങ്കിന്റെ SIB Mirror+ ആപ്ലിക്കേഷന്‍ മുഖേന ലഭിക്കും.

റുപേ എസ് ഐ ബി പേ ടാഗ് സ്റ്റിക്കര്‍ ഉപയോഗിച്ച് ദിവസം ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ നടത്താം. ഇടപാട് തുകയുടെ പരിധി നിശ്ചയിക്കാനും നിയന്ത്രിക്കാനും SIB Mirror+ ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. സുരക്ഷ, വേഗത, അനുയോജ്യത എന്നിവ മുന്‍നിര്‍ത്തി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന, ലളിതവും കരുത്തുറ്റതുമായ ബാങ്കിങ് ഉല്‍പന്നമാണ് റുപേ എസ് ഐ ബി പേ ടാഗ് സ്റ്റിക്കറെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജരും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ പറഞ്ഞു. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ചുകളിലൂടെയും SIB Mirror+, SIBerNet (ഇന്റര്‍നെറ്റ് ബാങ്കിങ് ) ആപ്ലിക്കേഷന്‍ മുഖേനയും എസ് ഐ ബി പേ ടാഗ് സ്റ്റിക്കറിന് അപേക്ഷിക്കാം. ഇത്തരത്തില്‍ ലഭ്യമാകുന്ന സ്റ്റിക്കര്‍ SIB Mirror+, SIBerNet (ഇന്റര്‍നെറ്റ് ബാങ്കിങ്) വഴി സുരക്ഷിത പിന്‍കോഡിന്റെ സഹായത്തോടെ പ്രവര്‍ത്തനസജ്ജമാക്കാമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു