ഒന്നു മുതല്‍ നാലു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ഈ പ്ലാനുകള്‍ പ്രതിദിനം രണ്ട് രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കില്‍ ലഭ്യമാകും
കൊച്ചി: ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്ങിന്റെ കെയര്‍ പ്ലസ് സേവനത്തിന്റെ പരിധി വിപുലീകരിച്ചു. ഫ്രിഡ്ജ്, വാഷിങ് മെഷീന്, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് ഓവന്, സ്മാര്‍ട്ട് ടിവി എന്നിവയ്ക്കായി എക്സ്റ്റന്‍ഡഡ് വാര്‍ണ്ടി പ്ലാനുകള്‍ അവതരിപ്പിച്ചു. ഒന്നു മുതല്‍ നാലു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ഈ പ്ലാനുകള്‍ പ്രതിദിനം രണ്ട് രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കില്‍ ലഭ്യമാകും.പുതിയ സാംസങ് കെയര്‍ പ്ലസ് സേവനത്തില്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകളും സ്ക്രീന്‍ മാല്ഫംഗ്ഷനും (ഫിസിക്കല്‍ ഡാമേജ് ഇല്ലാതെ) ഉള്‍പ്പെടുത്തിയിരിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതോടെ ഹാര്ഡ്വെയര് മാത്രമല്ല, സോഫ്റ്റ്വെയര് പ്രകടനത്തിലും ഡിസ്പ്ലേ വിഷയങ്ങളിലും ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സംരക്ഷണം ലഭിക്കും.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ്, സ്ക്രീന്‍ മാല്ഫംഗ്ഷന് സംരക്ഷണം തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളിലൂടെ സാംസങ് കെയര്‍ പ്ലസ് കൂടുതല്‍ വിപുലീകരിക്കുന്നുവെന്നും സാംസങ് ഇന്ത്യ ഡിജിറ്റല്‍ അപ്ലയന്‍സസ് വൈസ് പ്രസിഡന്റ് ഘുഫ്റാന് ആലം പറഞ്ഞു.
സാംസങ് കെയര്‍ പ്ലസ് 13,000ലധികം സര്‍ട്ടിഫൈഡ് എന്‍ജിനീയര്‍മാര്‍, 2,500 ലധികം സര്‍വീസ് സെന്ററുകള്‍, 100 ശതമാനം യഥാര്‍ത്ഥ ഭാഗങ്ങള്‍, ഒപ്പം 9 ഭാഷകളിലുളള മള്‍ട്ടിലിംഗ്വല്‍ പിന്തുണ എന്നിവയിലൂടെ രാജ്യവ്യാപകമായ സേവനം ഉറപ്പാക്കുന്നു. സാംസങ് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ട്രാക്ക് ചെയ്യാനും ഓര്‍മ്മപ്പെടുത്തലുകള്‍ ലഭിക്കാനും സൗകര്യമുണ്ട്.

