‘സീസണ്‍ ഓഫ് ഗിഫ്റ്റിംഗ്’; ജോയ്ആലുക്കാസില്‍ വര്‍ഷാവസാന ഓഫര്‍ ഫെസ്റ്റിവെല്‍ 

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ജനുവരി 4 വരെയാണ് ഓഫര്‍.
കൊച്ചി: ആഭരണ രംഗത്ത് അറുപത് വര്‍ഷത്തെ പാരമ്പര്യമുള്ള ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസില്‍ വര്‍ഷാവസാന ഓഫര്‍ ഫെസ്റ്റിവെല്‍ ‘സീസണ്‍ ഓഫ് ഗിഫ്റ്റിംഗ്’ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ജനുവരി 4 വരെയാണ് ഓഫര്‍. ഓഫര്‍ പ്രകാരം, പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റിവാങ്ങുമ്പോള്‍ ഗ്രാമിന് 250 രൂപ അധികമായി ലഭിക്കും. ഡയമണ്ട്, അണ്‍ കട്ട് ഡയമണ്ട് എന്നിവയുടെ മൂല്യത്തില്‍ ഫ് ളാറ്റ് 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. വിവാഹ, ഉത്സവ സീസണുകളോടനുബന്ധിച്ച് ഉപഭോകതാക്കള്‍ക്ക് മികച്ച ആഭരണങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരമാണ് ‘സീസണ്‍ ഓഫ് ഗിഫ്റ്റിംഗ്’. രാജ്യമുടനീളമുള്ള ജോയ്ആലുക്കാസിന്റെ എല്ലാ റീട്ടെയില്‍ ശൃംഖലകളിലും ഈ ഓഫര്‍ ലഭ്യമാണ്. രാജ്യമുടനീളമുള്ള ഉപഭോക്താക്കളില്‍നിന്നും ലഭിക്കുന്ന അചഞ്ചലമായ വിശ്വാസത്തിനും സ്‌നേഹത്തിനും കൃതജ്ഞത അറിയിക്കുന്നതിന്റെ ഭാഗമായാണ് ‘സീസണ്‍ ഓഫ് ഗിഫ്റ്റിംഗ്’ ക്യാംപെയ്ന്‍ ഒരുക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

മനുഷ്യ ബന്ധങ്ങളെയും വികാരങ്ങളെയും ആഘോഷിക്കുന്നതിനുള്ള പ്രതീകമായാണ് ആഭരണങ്ങളെ ആളുകള്‍ കാണുന്നത്. ജോയ്ആലുക്കാസ് ഷോറൂമുകള്‍ സന്ദര്‍ശിക്കുന്ന ഓരോ ഉപഭോക്താക്കള്‍ക്കും മനസുനിറയെ സന്തോഷം ലഭിക്കാനും മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവം സാധ്യമാക്കാനുമാണ് ഇത്തരമൊരു എക്‌സ്‌ക്ലുസീവ് ഓഫര്‍ നല്‍കുന്നതെന്നും ഡോ. ജോയ് ആലുക്കാസ് കൂട്ടിച്ചേര്‍ത്തു. ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ രത്‌നക്കല്ലുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നവയാണ് ജോയ്ആലുക്കാസിലെ ഡയമണ്ട്, അണ്‍ കട്ട് ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ഓരോ ആഭരണങ്ങള്‍ക്കും കൃത്യമായ സര്‍ട്ടിഫിക്കേഷനും നല്‍കിയിട്ടുണ്ട്. ആഭരണങ്ങളെക്കുറിച്ചും മികച്ച ഷോപ്പിംഗ് അനുഭവങ്ങള്‍ക്കും ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വിദഗ്ധ ജീവനക്കാരുടെ വില്പന, വില്പനാനന്തര സേവനങ്ങള്‍ ലഭ്യമാണ്. ഡിസംബര്‍ 12ന് ആരംഭിച്ച ഓഫര്‍ 2026 ജനുവരി 4ന് അവസാനിക്കുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു