ദുബായില്‍  ‘ഷാരൂഖ്‌സ് ബൈ ഡാന്യൂബ്’ 

എളിയ തുടക്കങ്ങളില്‍ നിന്ന് വന്‍ വിജയത്തിലെത്തിയ ഷാരൂഖ് ഖാന്‍, ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ എന്നിവരുടെ 33 വര്‍ഷത്തെ വിജയം ആഘോഷിക്കുന്നതിനുള്ള സ്മാരകമായാണ് ഈ സംരംഭം കണക്കാക്കപ്പെടുന്നതെന്ന്  അധികൃതര്‍ പറഞ്ഞു
കൊച്ചി :  ഡാന്യൂബ് പ്രോപ്പര്‍ട്ടീസ് ദുബായില്‍ പുതിയ 55 നിലകളുള്ള വാണിജ്യ ടവറിന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ പേര് നല്‍കി. ‘ഷാരൂഖ്‌സ് ബൈ ഡാന്യൂബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ടവര്‍ ഷെയ്ഖ് സായിദ് റോഡിലായിരിക്കും. എളിയ തുടക്കങ്ങളില്‍ നിന്ന് വന്‍ വിജയത്തിലെത്തിയ ഷാരൂഖ് ഖാന്‍, ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ എന്നിവരുടെ 33 വര്‍ഷത്തെ വിജയം ആഘോഷിക്കുന്നതിനുള്ള സ്മാരകമായാണ് ഈ സംരംഭം കണക്കാക്കപ്പെടുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ദുബായിലെ ഏറ്റവും അഭിമാനകരമായ ബിസിനസ്സ് കേന്ദ്രങ്ങളില്‍ ഒന്നായി ഇത് മാറും. മുംബൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഷാരൂഖ് ഖാന്‍, റിസ്‌വാന്‍ സാജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ആഘോഷിക്കുന്ന നഗരമാണ് ദുബായ് എന്നും തന്റെ പേരില്‍ ഒരു കെട്ടിടം വരുന്നതില്‍ വിനയവും സന്തോഷവുമുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു