ഷോപ്പ്‌സി ഇന്ത്യയിലെ  നാലാം നിര നഗരങ്ങളിലേക്ക് കൂടി വ്യാപിപിക്കുന്നു

നിലവില്‍ 19,000ത്തിലധികം പിന്‍ കോഡുകളിലേക്ക് ഷോപ്പ്‌സി ഡെലിവറി ലഭ്യമാണെന്ന് ഷോപ്പ്‌സി ആന്‍ഡ് ഫ് ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസിന്റെ ബിസിനസ് ഹെഡ് കപില്‍ തിറാനി പറഞ്ഞു.
കൊച്ചി:  ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഹൈപ്പര്‍വാല്യൂ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫ് ളിപ്കാര്‍ട്ടിന്റെ ഷോപ്പ്‌സി, 450 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുമായി ഇന്ത്യയിലെ നാലാം നിര നഗരങ്ങളിലേക്ക് കൂടി വ്യാപിപിക്കുന്നു. നിലവില്‍ 19,000ത്തിലധികം പിന്‍ കോഡുകളിലേക്ക് ഷോപ്പ്‌സി ഡെലിവറി ലഭ്യമാണെന്ന് ഷോപ്പ്‌സി ആന്‍ഡ് ഫ് ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസിന്റെ ബിസിനസ് ഹെഡ് കപില്‍ തിറാനി പറഞ്ഞു.  മെട്രോ നഗരങ്ങള്‍ മുതല്‍ നാലാം നിര പട്ടണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ഈ വര്‍ഷം മാത്രം ഷോപ്പ്‌സി പുതിയ 11.5 ദശലക്ഷം ഷോപ്പര്‍മാരെയാണ് കൂടെ ചേര്‍ത്തത്. ഇതില്‍ പലരും ആദ്യ ഇകൊമേഴ്‌സ് അനുഭവക്കാരാണ്.

300 രൂപയില്‍ താഴെയുള്ള സെലക്ഷന്‍ ഉള്‍പ്പെടെ ഷോപ്പ്‌സിയുടെ പ്രത്യേകതയാണ്. നാലു വര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലുടനീളമുള്ള മൂല്യബോധമുള്ള ഷോപ്പര്‍മാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ഷോപ്പ്‌സി മാറിയിരിക്കുന്നുവെന്ന് ഷോപ്പ്‌സി ആന്‍ഡ് ഫ് ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസിന്റെ ബിസിനസ് ഹെഡ് കപില്‍ തിറാനി പറഞ്ഞു. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശേഖരം വാഗ്ദാനം ചെയ്യുക, കണ്ടെത്തല്‍ ലളിതമാക്കുക, തടസ്സമില്ലാത്തതും പ്രാദേശികവല്‍ക്കരിച്ചതുമായ അനുഭവം നല്‍കുക എന്നിവയിലാണ് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ക്കനുസൃതമായാണ് ഷോപ്പ്‌സിയുടെ തെരഞ്ഞെടുപ്പ് രൂപപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു