സില്‍വര്‍ സ്‌റ്റോം സ്‌നോ പാര്‍ക്ക്  കേരളത്തിന് പുറത്തേയ്ക്കും;  ജംഷഡ്പൂരില്‍  ഉദ്ഘാടനം  സെപ്തംബര്‍ 27 ന്

ജംഷെഡ്പൂരിലെ പി ആന്റ് എം ഹൈടെക് സിറ്റി സെന്ററില്‍ ഹൈടെക് കെമിക്കല്‍സ് എം.ഡി ആര്‍.കെ അഗര്‍വാള്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കൊച്ചി:  രജത ജൂബിലി വര്‍ഷത്തില്‍ വികസന പദ്ധതിയുമായി സില്‍വര്‍ സ്‌റ്റോം പാര്‍ക്ക് ആന്റ് റിസോര്‍ട്ട്. കേരളത്തിന് പുറത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യ സ്‌നോ സ്‌റ്റോം പാര്‍ക്ക് സെപ്തംബര്‍ 27 ന് ജംഷെഡ്പൂരിലെ പി ആന്റ് എം ഹൈടെക് സിറ്റി സെന്ററില്‍ തുറക്കും.രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഹൈടെക് കെമിക്കല്‍സ് എം.ഡി ആര്‍.കെ അഗര്‍വാള്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സില്‍വര്‍ സ്‌റ്റോം പാര്‍ക്ക് ആന്റ് റിസോര്‍ട്ട് ഡയറക്ടര്‍ ആര്‍. ശങ്കര കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഇന്‍വിക്റ്റാ കാപ്‌സെര്‍വ് എം.ഡി ഹേമന്ത് ഗഡോഡിയ,  ക്യാപിറ്റര്‍ വെന്‍ച്വര്‍ എം.ഡി രാഹുല്‍ മഹിപാല്‍, സില്‍വര്‍ സ്‌റ്റോം പാര്‍ക്ക്‌സ് ആന്റ് റിസോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ എ. ഐ ഷാലിമാര്‍, ചെയര്‍മാന്‍ പി.കെ അബ്ദുള്‍ ജലീല്‍, ഡയറക്ടര്‍ കെ. അരവിന്ദാക്ഷന്‍, സി.എഫ്.ഒ കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന വികസന പദ്ധതിയിലെ കേരളത്തിന് പുറത്തെ ആദ്യ സംരംഭമാണ് ജംഷഡ് പൂരില്‍ ആരംഭിക്കുന്ന സ്‌നോ പാര്‍ക്ക് എന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ ഷാലിമാര്‍ പറഞ്ഞു.ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വൈകാതെ സ്‌നോ പാര്‍ക്കുകള്‍ ആരംഭിക്കും. മഞ്ഞില്‍ പൊതിഞ്ഞ മറക്കാനാവാത്ത നിരവധി വിനോദങ്ങളാണ് പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നതെന്നും എ.ഐ ഷാലിമാര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു