മികച്ച നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് 

മൊത്തം വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയില്‍ നിന്ന് 9.97% മെച്ചപ്പെട്ട് 88,447 കോടി രൂപയായെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ബാങ്ക് സമര്‍പ്പിച്ച പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ വ്യക്തമാക്കി.
കൊച്ചി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024 2025) നാലാം പാദത്തില്‍ (ജനുവരി മാര്‍ച്ച്) മികച്ച ബിസിനസ് പ്രവര്‍ത്തനനേട്ടം കൈവരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. മൊത്തം വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയില്‍ നിന്ന് 9.97% മെച്ചപ്പെട്ട് 88,447 കോടി രൂപയായെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ബാങ്ക് സമര്‍പ്പിച്ച പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ വ്യക്തമാക്കി. മൊത്തം നിക്ഷേപം 1.01 ലക്ഷം കോടി രൂപയില്‍ നിന്ന് 1.07 ലക്ഷം കോടി രൂപയായി വളര്‍ന്നു.

5.50 ശതമാനമാണ് വളര്‍ച്ച. റീട്ടെയില്‍ ഡെപ്പോസിറ്റ് മുന്‍വര്‍ഷത്തെ 97,743 കോടി രൂപയില്‍നിന്നും 7.44 ശതമാനം വര്‍ധിച്ച് 1.05 ലക്ഷം കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് നിക്ഷേപം (കാസ/ഇഅടഅ) 32,693 കോടി രൂപയില്‍ നിന്ന് 3.17% ഉയര്‍ന്ന് 33,730 കോടി രൂപയായി. എന്നാല്‍ കാസ അനുപാതത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 32.08 ശതമാനത്തില്‍ നിന്ന് 31.37 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ 31.15 ശതമാനത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടുവെന്നത് നേട്ടമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു