പരസ്യചിത്ര ക്യാമ്പയിന്‍ പുറത്തിറക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കിയ പരസ്യചിത്രം 72 മണിക്കൂറിനുള്ളില്‍ രണ്ട് കോടിയിലധികം കാഴ്ചക്കാരെ നേടി.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് പരസ്യം ഒരുക്കിയിട്ടുള്ളത്.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ദീപാവലിയോടനുബന്ധിച്ച് പരസ്യചിത്ര ക്യാംപെയ്ന്‍ പുറത്തിറക്കി.  ‘ഇസ് ദിവാലി, ഖുഷിയോം കേ ദീപ് ജലായേ (ഈ ദീപാവലിയില്‍ സന്തോഷത്തിന്റെ പ്രകാശം തെളിയിക്കാം)’ എന്ന പരസ്യചിത്രം ഒരുക്കിയിട്ടുള്ളത് പ്രശസ്ത സിനിമ സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കിയ പരസ്യചിത്രം 72 മണിക്കൂറിനുള്ളില്‍ രണ്ട് കോടിയിലധികം കാഴ്ചക്കാരെ നേടി.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് പരസ്യം ഒരുക്കിയിട്ടുള്ളത്. ബന്ധങ്ങളില്‍ നിക്ഷേപിക്കുക എന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിശാലമായ കാഴ്ചപ്പാടിനെ ഉയര്‍ത്തുന്നതാണ് പുതിയ പരസ്യചിത്രമെന്ന് ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ അഭിപ്രായപ്പെട്ടു. പങ്കുവെയ്ക്കുന്ന സമയങ്ങളിലെല്ലാം സന്തോഷം പതിന്മടങ്ങാകുന്നു എന്നതിന്റെ തെളിവാണ് ഈ ക്യാംപെയ്ന്‍. വേഗതയേറിയ വര്‍ത്തമാനകാലത്ത് ചെറിയ കാര്യങ്ങള്‍പോലും ആളുകളില്‍ വലിയ സന്തോഷമുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുമായുള്ള അഭേദ്യമായ ബന്ധമാണ് 96 വര്‍ഷത്തെ ബാങ്കിങ് പാരമ്പര്യമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കരുത്തെന്ന് ബാങ്കിന്റെ മാര്‍ക്കറ്റിംഗ് മേധാവി രമേഷ് കെ പി പറഞ്ഞു. ഉപഭോകതാക്കളോടുള്ള വൈകാരിക ബന്ധം ദൃഢമാക്കുന്നതിനുള്ള വലിയ അവസരമാണ് ദീപാവലിപോലെ ഓരോ ആഘോഷവും. പരസ്പര സ്‌നേഹവും സഹാനുഭൂതിയും ഉള്‍ച്ചേരുന്ന ബന്ധങ്ങള്‍ എക്കാലവും ഉണ്ടാകണമെന്നതിന്റെ തെളിവാണ് 72 മണിക്കൂറിനുള്ളില്‍ പരസ്യത്തിന് ലഭിച്ച രണ്ടുകോടിയിലധികം കാഴ്ചക്കാരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു