എസ്എസ് ഇന്നവേഷന്‍സ് ഇന്റര്‍നാഷണല്‍ ഓഹരികള്‍ നാസ് ഡാക്കില്‍ ലിസ്റ്റ് ചെയ്തു

കമ്പനിയുടെ ഓഹരികള്‍ ‘എസ്എസ്‌ഐഐ’ എന്ന ടിക്കര്‍ ചിഹ്നത്തിന് കീഴിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കൊച്ചി: പ്രമുഖ ഇന്ത്യന്‍ മെഡ്‌ടെക് കമ്പനിയായ എസ്എസ് ഇന്നവേഷന്‍സ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ നാസ് ഡാക്ക് മാര്‍ക്കറ്റ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തു. കമ്പനിയുടെ ഓഹരികള്‍ ‘എസ്എസ്‌ഐഐ’ എന്ന ടിക്കര്‍ ചിഹ്നത്തിന് കീഴിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.  എസ്എസ് ഇന്നവേഷന്‍സ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനും ചെയര്‍മാനും സിഇഒയുമായ ഡോ. സുധീര്‍ ശ്രീവാസ്തവ, മാനേജ്‌മെന്റ്ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, പ്രധാന ഉപദേഷ്ടാക്കള്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എസ്എസ്‌ഐ മന്ത്ര സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റത്തിന്റെ നിര്‍മാതാക്കളായ എസ്എസ് ഇന്നവേഷന്‍സ് ഇന്റര്‍നാഷണല്‍ രാജ്യത്താകെ 80 ആശുപത്രികളില്‍ ഈ നവീനസാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
നേപ്പാള്‍, ഇക്വഡോര്‍, ഗ്വാട്ടിമാല, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളംബിയ, ഉക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. എസ്എസ്‌ഐ മന്ത്ര വിവിധ ആശുപത്രികളിലായി ഇതുവരെ 4,000ത്തിലധികം റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഓഹരി ലിസ്റ്റ് ചെയ്യലിന്റെ ഭാഗമായുണ്ടായ മണി മുഴക്കല്‍ ചടങ്ങ് എല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണ് സമ്മാനിച്ചതെന്ന് ഡോ. സുധീര്‍ ശ്രീവാസ്തവ പറഞ്ഞു. 2025 ഏപ്രിലിലാണ് കമ്പനി നാസ്ഡാക്കിലേക്ക് അപ്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച നൂതനവും ചെലവ് കുറഞ്ഞതും ലോകോത്തരവുമായ സര്‍ജിക്കല്‍ റോബോട്ടിക് സംവിധാനമായ എസ്എസ്‌ഐ മന്ത്ര വികസിപ്പിക്കുന്നതില്‍ തങ്ങളുടെ ടീമിന്റെ അക്ഷീണമായ സമര്‍പ്പണത്തെ ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു