സേവിംഗ്‌സ് അക്കൗണ്ടില്ലാതെ 9.1 ശതമാനം വരെ പലിശ, തല്‍ക്ഷണ പിന്‍വലിക്കലുകള്‍,, ആര്‍ബിഐ പിന്തുണയോടെ അഞ്ച് ലക്ഷം വരെയുള്ള ഡിഐസിജിസി ഇന്‍ഷുറന്‍സ് എന്നിവ കമ്പനി ഇതിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്നു.
കൊച്ചി: ഡിജിറ്റല്‍ ഫിക്‌സഡ്‌ഡെപ്പോസിറ്റ് നിക്ഷേപ പ്ലാറ്റ്‌ഫോമായ വെല്‍ത്ത്‌ടെക് പ്ലാറ്റ്‌ഫോം സ്‌റ്റേബിള്‍ മണി, ഫണ്ടമെന്റം പാര്‍ട്ണര്‍ഷിപ്പ് മുഖേന 173 കോടി രൂപ സമാഹരിച്ചതായി സ്‌റ്റേബിള്‍ മണി വൃത്തങ്ങള്‍ അറിയിച്ചു. നിലവിലുള്ള നിക്ഷേപകരായ ഇസഡ്47, ആര്‍ടിബി ഗ്ലോബല്‍, ലൈറ്റ്‌സ്പീഡ് എന്നിവയെക്കൂടാതെ ആദിത്യ ബിര്‍ള വെഞ്ച്വേഴ്‌സും റൗണ്ടില്‍ പങ്കെടുത്തു.
സേവിംഗ്‌സ് അക്കൗണ്ടില്ലാതെ 9.1 ശതമാനം വരെ പലിശ, തല്‍ക്ഷണ പിന്‍വലിക്കലുകള്‍,, ആര്‍ബിഐ പിന്തുണയോടെ അഞ്ച് ലക്ഷം വരെയുള്ള ഡിഐസിജിസി ഇന്‍ഷുറന്‍സ് എന്നിവ കമ്പനി ഇതിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്നു. ഇവ കൂടാതെ ഉപയോക്താക്കള്‍ക്ക് 200ലധികം ബാങ്കുകളില്‍ നിന്നുള്ള എഫ്ഡി പലിശ നിരക്കുകള്‍ താരതമ്യം ചെയ്യാനും, 3 മിനിറ്റിനുള്ളില്‍ നിക്ഷേപങ്ങള്‍ ബുക്ക് ചെയ്യാനും, 7 ദിവസത്തെ ട്രയല്‍ എഫ്ഡി ആക്‌സസ് ചെയ്യാനും കഴിയും. 2022ല്‍ ആരംഭിച്ച സ്‌റ്റേബിള്‍ മണിക്ക് രാജ്യവ്യാപകമായി 20 ലക്ഷത്തിലധികം ഉപയോക്താക്കളുള്ളതായി അധികൃതര്‍ അറിയിച്ചു.