തെരുവ് കച്ചവടക്കാരുടെ പുനരധിവാസം: കിയോസ്‌കുകളുടെ ഒന്നാം ഘട്ട വിതരണം നടന്നു

ഫോര്‍ട്ട്‌കൊച്ചി മേഖലയിലുള്ള 56 കച്ചവടക്കാര്‍ക്ക് കിയോസ്‌കുകള്‍ വിതരണം ചെയ്തുകൊണ്ടാണ് പുനരധിവാസ പ്രക്രിയയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്.
കൊച്ചി: കൊച്ചി നഗരത്തിലെ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനോടനുബന്ധിച്ച്, കിയോസ്‌കുകളുടെ ഒന്നാം ഘട്ട വിതരണോദ്ഘാടനം നടന്നു.കൊച്ചിയിലെ തെരുവ് കച്ചവടക്കാരുടെ പുനരധിവാസത്തിന് ആരംഭമായി. ഫോര്‍ട്ട്‌കൊച്ചി മേഖലയിലുള്ള 56 കച്ചവടക്കാര്‍ക്ക് കിയോസ്‌കുകള്‍ വിതരണം ചെയ്തുകൊണ്ടാണ് പുനരധിവാസ പ്രക്രിയയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്. കിയോസ്‌കുകള്‍ രൂപകല്പന ചെയ്ത്, നിര്‍മ്മിച്ചത്, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ്.വിവിധ ഏജന്‍സികളുടെ സഹായത്തോടെ സര്‍വ്വേ നടത്തി നഗരസഭ പരിധിയില്‍ 2351 തെരുവ് കച്ചവട തൊഴിലാളികളെ കണ്ടെത്തിയിട്ടുണ്ട്.

69 വെന്‍ഡിങ് സോണുകള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കിയോസ്‌കുകളുടെ വിതരണോദ്ഘാടനം  കൊച്ചി മേയലര്‍ അഡ്വ. എം. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ആന്റണി കുരീത്തറ  നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്മാരായ  ടി.കെ അഷ്‌റഫ്,  വത്സലകുമാരി,  സീന ടീച്ചര്‍, മാലിനി കുറുപ്പ്  കൗണ്‍സിലര്‍ അഡ്വ. പി.എസ് വിജു, തൊഴിലാളി യൂണിയന്‍ നേതാക്കളായ സുരേഷ് സി.എസ്, അഷ്‌റഫ് ടി.എ, അഡ്വ. ടി.ബി മിനി, നഗരസഭ സെക്രട്ടറി  പി.എസ് ഷിബു, സിറ്റി മിഷന്‍ മാനേജര്‍ ലിപ്‌സണ്‍  എന്നിവരും പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു