50 ന്റെ നിറവില്‍ സപ്ലൈകോ;  കേരള പിറവി ദിനം മുതല്‍ ഓഫറുകള്‍

സബ്‌സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകും
കൊച്ചി: നവംബര്‍ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക്  ഓഫറുകളുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നല്‍കും.  സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ് നല്‍കും.  നിലവില്‍ സപ്ലൈകോയില്‍ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. നവംബര്‍ ഒന്നു മുതല്‍ എല്ലാം നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.  സബ്‌സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകും. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവില്‍ നല്‍കും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉല്‍പ്പന്നം നവംബര്‍ ഒന്നു മുതല്‍ 44 രൂപയ്ക്ക് സപ്ലൈകോ വില്‍പ്പനശാലകളില്‍ ലഭിക്കും. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡഡ് നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് 5% അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന  ഉപഭോക്താക്കള്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില വിലക്കുറവില്‍ നല്‍കും. 105 രൂപ വിലയുള്ള ശബരി ഗോള്‍ഡ് തേയില 61.50 രൂപയ്ക്കാണ് നല്‍കുക. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിന്‍മേല്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ യുപിഐ മുഖേന പണം അടക്കുകയാണെങ്കില്‍ അഞ്ചു രൂപ വിലക്കുറവും നല്‍കും. സപ്ലൈകോയുടെ 50 വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് വിലക്കുറവും ഓഫറുകളും നല്‍കുന്നത്. നവംബര്‍ ഒന്നു മുതല്‍ 50 ദിവസത്തേക്കാണ് ഈ പദ്ധതികള്‍ നടപ്പാക്കുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു