ഓണക്കാലത്ത് സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നോ ഓണച്ചന്തകളില്‍ നിന്നോ 1000 രൂപയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപഭോക്താക്കളില്‍ നിന്നാണ് വിജയികളെ കണ്ടെത്തുക
കൊച്ചി: സപ്ലൈകോ ഓണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 22 തിങ്കളാഴ്ച രാവിലെ 11ന് എറണാകുളം കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തില്‍ നടക്കും. ഓണക്കാലത്ത് സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നോ ഓണച്ചന്തകളില്‍ നിന്നോ 1000 രൂപയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപഭോക്താക്കളില്‍ നിന്നാണ് വിജയികളെ കണ്ടെത്തുക. ഒന്നാം സമ്മാനം ഒരാള്‍ക്ക് ഒരു പവന് സ്വര്‍ണനാണയവും, രണ്ടാം സമ്മാനം രണ്ടുപേര്‍ക്ക് ലാപ്ടോപ്പും, മൂന്നാം സമ്മാനം മൂന്നുപേര്‍ക്ക് സ്മാര്‍ട്ട് ടിവിയും ആണ്. എല്ലാ ജില്ലകളിലെയും നറുക്കെടുപ്പ് വിജയിക്ക് സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി ലഭിക്കും.

