സുരേഷ് രമണി ഡിപി വേള്‍ഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ 

വില്‍പ്പന, ബിസിനസ് വികസനം, ഉല്‍പ്പന്ന വികസനം, പ്രവര്‍ത്തനങ്ങള്‍, പി ആന്‍ഡ് എല്‍ മാനേജിംഗ് തുടങ്ങിയ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ മൂന്ന് പതിറ്റാണ്ടിലേറെ വൈദഗ്ധ്യം സുരേഷ് രമണിക്കുണ്ട്.

 

കൊച്ചി: ഡിപി വേള്‍ഡ്, സബ്‌കോണ്ടിനന്റ് ലോജിസ്റ്റിക്‌സിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായി സുരേഷ് രമണിയെ നിയമിച്ചു. വില്‍പ്പന, ബിസിനസ് വികസനം, ഉല്‍പ്പന്ന വികസനം, പ്രവര്‍ത്തനങ്ങള്‍, പി ആന്‍ഡ് എല്‍ മാനേജിംഗ് തുടങ്ങിയ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ മൂന്ന് പതിറ്റാണ്ടിലേറെ വൈദഗ്ധ്യം സുരേഷ് രമണിക്കുണ്ട്. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കന്‍ വിപണികളിലും പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹം ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചിരുന്നു. വൈവിധ്യമാര്‍ന്ന വ്യവസായങ്ങളിലും ബിസിനസ് പ്രവര്‍ത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ലോജിസ്റ്റിക് വ്യവസായത്തില്‍ ഡിപി വേള്‍ഡിനെ പിന്തുണയ്ക്കും.ഡിപി വേള്‍ഡില്‍ ചേര്‍ന്നതിലും ആഗോള വ്യാപാരത്തെ പരിവര്‍ത്തനം ചെയ്യുന്നതിലുള്ള ദൗത്യത്തിന് താന്‍ പരമാവധി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് രമണി പറഞ്ഞു, ‘ആഗോള ഉപഭോക്തൃ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സംയോജിതവും നൂതനവുമായ പരിഹാരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തരം ചരക്കുകള്‍ക്കും സംയോജിത ലോജിസ്റ്റിക്‌സ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് ആസ്തികളുടെയും സേവനങ്ങളുടെയും സമഗ്രമായ ഒരു പോര്‍ട്ട്‌ഫോളിയോ ഡിപി വേള്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശൃംഖലയില്‍ 5 കണ്ടെയ്‌നര്‍ ചരക്ക് സ്‌റ്റേഷനുകള്‍, 3 സ്വതന്ത്ര വ്യാപാര മേഖലകള്‍ , 7 റെയില്‍ലിങ്ക്ഡ് മള്‍ട്ടിമോഡല്‍ ടെര്‍മിനലുകള്‍ ഉള്‍പ്പെടുന്നു. ഇത് താപനില നിയന്ത്രിത സംഭരണവും ഗതാഗതവും നല്‍കുന്നു. 5 ദശലക്ഷം ചതുരശ്ര അടി വെയര്‍ഹൗസിംഗ് സ്ഥലത്തിനു പിന്തുണയാണ്. 100ലധികം റേക്കുകളും 16,000+ കണ്ടെയ്‌നറുകളും ഉള്ള ഡിപി വേള്‍ഡ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയില്‍ ചരക്ക് ഓപ്പറേറ്റര്‍മാരില്‍ ഒന്നാണ്.

Spread the love