വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് 

എറണാകുളം ഡിസ്ട്രിക്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്‍സ് അപെക്‌സ് കൗണ്‍സിലും ഹാര്‍ലി ഓണേഴ്‌സ് ഗ്രൂപ്പുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

കൊച്ചി: സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്റെ ( സ്വീപ്) ഭാഗമായി തിരഞ്ഞെടുപ്പ് പ്രക്രിയെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും  പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ജി പ്രിയങ്ക  മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള അസുലഭ അവസരമാണ് തിരഞ്ഞെടുപ്പ് എന്നും പുതിയ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം  കൃത്യമായി വിനിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ദര്‍ബര്‍ഹാള്‍ മൈതാനത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ഹൈക്കോടതി വാട്ടര്‍ മെട്രോ സ്‌റ്റേഷനില്‍ അവസാനിച്ചു. എറണാകുളം ഡിസ്ട്രിക്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്‍സ് അപെക്‌സ് കൗണ്‍സിലും ഹാര്‍ലി ഓണേഴ്‌സ് ഗ്രൂപ്പുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റ്, ശിങ്കാരിമേളം, ഫ്‌ലാഷ് മോബ് എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ്, ജില്ലാ സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ആന്റണി ഹര്‍ട്ടിസ്, ഹാര്‍ലി ഓണേഴ്‌സ് ഗ്രൂപ്പ് സെക്രട്ടറി നന്ദകുമാര്‍, എഡ്രാക് ജനറല്‍ സെക്രട്ടറി പി.സി അജിത് കുമാര്‍, രംഗനാഥ പ്രഭു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു