പവന്‍ സ്വാക്ക് 2025 2.0 ഓള്‍ കേരള എക്‌സ്‌പോയ്ക്ക് തുടക്കം 

അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'പവന്‍ സ്വാക്ക് 2025 2.0' ഓള്‍ കേരള എക്‌സ്‌പോയുടെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം.പി നിര്‍വ്വഹിക്കുന്നു. ബിനു മഞ്ഞളി,ജോസഫ് പൈകട,കെ. എ സിയാവുദ്ദീന്‍,സുബൈര്‍ പഴങ്ങാടി ,ഡോ.ഹിതേഷ് ബട്ട്,രാജു അപ്‌സര, ശോഭന ജോര്‍ജ്,ജോര്‍ഫിന്‍ പേട്ട,റോജി എം.ജോണ്‍ എം.എല്‍.എ,സാജു മൂലന്‍, എ.എന്‍ മോഹന്‍,കിരണ്‍ എസ് പാലക്കല്‍ എന്നിവര്‍ സമീപം.
ബെന്നി ബഹനാന്‍ എം പി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു
കൊച്ചി: ജിഎസ്ടി കുറച്ചതിന്റെ  ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പഠനം നടത്തണമെന്നും ഇതിനായി  സര്‍ക്കാര്‍ ഇടപെടണമെന്നും ബെന്നി ബഹനാന്‍ എം പി. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള( സ്വാക്ക്)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പവന്‍ സ്വാക്ക് 2025 2.0 ഓള്‍ കേരള എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കുറച്ചപ്പോള്‍ പല കമ്പനികളും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയ സ്ഥിതിയാണുള്ളത്. ഫലത്തില്‍ ജിഎസ്ടി താരിഫ് കുറച്ചതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടുന്നില്ലന്നു മാത്രമല്ല ആഗോള കുത്തക കമ്പനികള്‍ വില കൂട്ടി കൂടുതല്‍ ലാഭം എടുക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ വ്യാപാര സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കണം. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ലോക് സഭയില്‍ ഉന്നയിക്കുമെന്നും ബെന്നി ബഹനാന്‍ എം.പി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട  അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എ സിയാവുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. റോജി എം.ജോണ്‍ എം.എല്‍.എ, ഔഷധി ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, തമിഴ്‌നാട് വണികര്‍ സംഘങളിന്‍ പേരമയ്പ്പ് സംസ്ഥാന പ്രസിഡന്റ് എ.എം.വിക്രമരാജ, കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ് സൗത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ എം.എം.നിജാബുദ്ദീന്‍, റിട്ടെയ്‌ലേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ.ഹിതേഷ് ബട്ട്, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിനു മഞ്ഞളി, ബേക്കേഴ് അസ്സോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് കിരണ്‍ എസ് പാലക്കല്‍, സെക്രട്ടറി മുഹമ്മദ് ഫൗസര്‍, ഓള്‍ കേരള കെമിസ്റ്റ് ആന്റ്  ഡ്രഗിസ്റ്റ്  അസ്സോസിയേഷന്‍ പ്രസിഡന്റ് എ.എന്‍ മോഹന്‍, ബംഗലുരു മര്‍ച്ചന്റ് അസ്സോസിയേഷന്‍ സെക്രട്ടറി പി.വി.അഷറഫ്, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് ജോസഫ് പൈകട, എക്‌സ്‌പോ ചെയര്‍മാന്‍ സാജു മൂലന്‍, സംസ്ഥാന ട്രഷറര്‍ കെ.എം.ഹനീഫ, പവന്‍ നല്ലെണ്ണ മാനേജിംഗ് ഡയറക്ടര്‍ സുബൈര്‍ പഴങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദേശികമായ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന എക്‌സ്‌പോ നാളെ (05.10.2025) സമാപിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു