ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് ടാല്‍റോപ് 

കേരളത്തിലെ 941 പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പറേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മിനി ഐ.ടി പാര്‍ക്കുകള്‍ക്ക് സമാനമായ 1064 വില്ലേജ് പാര്‍ക്കുകളാണ് ടാല്‍റോപ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.
ചെന്നൈ: കേരളത്തില്‍ രൂപപ്പെടുത്തിയെടുത്തു വരുന്ന ഡിസ്ട്രബ്യൂഷന്‍ സിസ്റ്റം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് ടാല്‍റോപ്. കേരളത്തില്‍ നിന്നും ആഗോള കമ്പനികള്‍ വളര്‍ന്നു വരുന്നതിന് സഹായകമായ വിധത്തില്‍ അമേരിക്കയിലെ സിലിക്കണ്‍ വാലിയുടെ മോഡലില്‍ കേരളത്തില്‍ ടാല്‍റോപ് വികസിപ്പിച്ചെടുക്കുന്ന ഇക്കോസിസ്റ്റത്തിന്റെ ഭാഗമായാണ് ഓരോ സ്റ്റാര്‍ട്ടപ്പിനും ബിസിനസുകള്‍ക്കുമെല്ലാം ആഗോളതലത്തില്‍ സ്‌കെയില്‍ ചെയ്യുന്നതിന് സഹായകമായ ഡിസിട്രിബ്യൂഷന്‍ സിസ്റ്റം ഒരുക്കി വരുന്നത്.സിലിക്കണ്‍ വാലിയില്‍ പിറവിയെടുക്കുന്നൊരു സ്റ്റാര്‍ട്ടപ്പ് സിലിക്കണ്‍ വാലിയില്‍ നിന്നും കാലിഫോര്‍ണിയയിലേക്കും അമേരിക്കയിലേക്കും ലോകം മുഴുവനും എത്തുന്നതു പോലെ, കേരളത്തില്‍ സിലിക്കണ്‍ വാലി മോഡല്‍ ഇക്കോസിസ്റ്റമൊരുങ്ങുന്നതിലൂടെ കേരളത്തില്‍ പിറിവിയെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും ഇന്ത്യയും കടന്ന് മറ്റു രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രൊഡക്ടുകളും സര്‍വ്വീസുകളും എത്തിക്കാന്‍ കഴിയുന്ന ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റമാണ് ടാല്‍റോപ് ഒരുക്കി വരുന്നത്. കേരളത്തിലെ 941 പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പറേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മിനി ഐ.ടി പാര്‍ക്കുകള്‍ക്ക് സമാനമായ 1064 വില്ലേജ് പാര്‍ക്കുകളാണ് ടാല്‍റോപ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ഓരോ നിയോജകമണ്ഡലത്തിലും ഒരു നിയോജകമണ്ഡലത്തില്‍ ഒരു കോളേജിനെ തിരഞ്ഞെടുത്ത് 140 ടെക്കീസ് പാര്‍ക്കുകളും സ്‌കൂളിനെ തിരഞ്ഞെടുത്ത് 140 ഇന്‍വെന്റര്‍ പാര്‍ക്കുകളും നിര്‍മ്മിച്ചു വരുന്നു. 20 ലോക്‌സഭാമണ്ഡലങ്ങളിലുമായി റീജിയണല്‍ ഓഫീസുകളും ആരംഭിച്ചു വരുന്നു. ഈ ഒരു ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തെയാണ് തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ചെന്നെയില്‍ സ്‌റ്റേറ്റ് ഓഫീസും 39 ലോക്‌സഭാമണ്ഡലങ്ങളില്‍ ഒരു ലോക്‌സഭാമണ്ഡലത്തില്‍ തിരഞ്ഞെടുത്ത ഒരു കോളേജില്‍ എന്ന നിലയില്‍ ആകെ 39 ടെക്കീസ് പാര്‍ക്കുകളും ഒരു ലോക്‌സഭാമണ്ഡലത്തില്‍ തിരഞ്ഞെടുത്ത ഒരു സ്‌കൂളില്‍ എന്ന നിലയില്‍ 39 ഇന്‍വെന്റര്‍ പാര്‍ക്കുകളും സജ്ജമാക്കും. ഇതിന്റെ ഭാഗമായി ചെന്നെയില്‍ പ്രവര്‍ത്തനമാരംഭിച്ച ടാല്‍റോപിന്റെ തമിഴ്‌നാട് സ്‌റ്റേറ്റ് ഓഫീസിന്റെ സോഫ്റ്റ് ലോഞ്ച് ടാല്‍റോപ് ബോര്‍ഡ് ഡയരക്ടറും ചീഫ് ഓപ്പറേഷന്‍ ഓഫീസറുമായ ജോണ്‍സ് ജോസഫ് നിര്‍വ്വഹിച്ചു. 39 ലോക്‌സഭാമണ്ഡലങ്ങളിലും ടെക്കീസ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായി ടാല്‍റോപ് അറിയിച്ചു.നിലവില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ടാല്‍റോപിന്റെ യു.എ.ഇ ഓഫീസിന് സമാനമായി മറ്റു രാജ്യങ്ങളിലും ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഓഫീസുകളിലൂടെയാണ് ഓരോ സംസ്ഥാനത്തെയും ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തെ ഗ്ലോബല്‍ മാര്‍ക്കറ്റുമായി കണക്ട് ചെയ്യുന്നത്.
ഗൂഗിളും മൈക്രോസോഫ്റ്റും മെറ്റയുമെല്ലാം പോലൊരു ഗ്ലോബല്‍ ടെക്‌നോളജി കമ്പനി കേരളത്തില്‍ നിന്നും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2015 മുതല്‍ കേരളത്തില്‍ ശക്തമായ ഫൗണ്ടേഷന്‍ ഒരുക്കിയ ടാല്‍റോപ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നതെന്ന് ടാല്‍റോപ് കോഫൗണ്ടറും സി.ഇ.ഒ യുമായ സഫീര്‍ നജുമുദ്ദീന്‍ പറഞ്ഞു.സിലിക്കണ്‍ വാലി മോഡല്‍ ഇക്കോസിസ്റ്റത്തിലൂടെ ഗ്ലോബല്‍ അസറ്റുകള്‍ നിര്‍മ്മിച്ചെടുക്കുന്ന ടാല്‍റോപ് ആവശ്യമായ ടെക്‌നോളജി, ഇന്‍ഫ്രാസ്ട്രക്ചര്‍, മാന്‍പവര്‍ എന്നിവ ഉറപ്പുവരുത്തുന്നതിനായി എഡ്യൂക്കേഷന്‍, ഐ.ടി, സ്റ്റാര്‍ട്ടപ്പ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച്  വിപുലമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി നടത്തി വരുന്നത്.
തമിഴ്‌നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാന്‍പവര്‍ കണ്ടെത്തുന്നതിനുള്ള പ്ലൈയ്‌സ്‌മെന്റ് ഡ്രൈവുകള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരുന്നതായും തമിഴ്‌നാട് സ്‌റ്റേറ്റ് ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രിമാര്‍, ഐ.ടി, എഡ്യുക്കേഷന്‍, സ്റ്റാര്‍ട്ടപ്പ് രംഗത്തെ തമിഴ്‌നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉടന്‍ നടക്കുമെന്നും ടാല്‍റോപ് അറിയിച്ചു.ഉദ്ഘാടന ചടങ്ങില്‍ ടാല്‍റോപ് ഡയരക്ടര്‍ ഓഫ് ബിസിനസ് ഡവലപ്‌മെന്റ് ആന്‍മേരി ജിജു, ഡയരക്ടര്‍ ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് അനു എന്‍ അബു, ഡയരക്ടര്‍ ഓഫ് സെയില്‍സ് പ്രവീണ്‍ പി.ജെ, വൈസ് പ്രസിഡന്റ് ഓഫ് സെയില്‍സ് അനന്തുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു