ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സുമായി സിഎന്‍ബിസിടിവി 18 സഹകരിക്കുന്നു

ഉപഭോക്താക്കള്‍ക്ക് ശരിയായ കാര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഉപദേശകരെ ആദരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വെങ്കി അയ്യര്‍ പറഞ്ഞു.
കൊച്ചി: കൂടുതല്‍ പേരെ മുഴുവന്‍ സമയ ലൈഫ് ഇന്‍ഷൂറന്‍സ് അഡൈ്വസര്‍ പ്രൊഫഷണിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി ടാറ്റാ എഐഎ സിഎന്‍ബിസിടിവി 18മായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്‍ഷൂറന്‍സ് അഡൈ്വസര്‍മാരായി വിജയിച്ചവരുടെ മികച്ച നേട്ടങ്ങളെ കുറിച്ച് സിഎന്‍ബിസിടിവി 18, സിഎന്‍ബിസി ആവാസ്, മണികണ്ട്രോള്‍ ഡോട്ട് കോം തുടങ്ങിയവയിലും ഡിജിറ്റല്‍സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കും. ഉപഭോക്താക്കള്‍ക്ക് ശരിയായ കാര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഉപദേശകരെ ആദരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വെങ്കി അയ്യര്‍ പറഞ്ഞു.
 
സ്വപ്‌നങ്ങളെ സംരക്ഷിക്കുകയും ഭാവി സുരക്ഷിതമാക്കുകയും ചെയ്യുക എന്ന തങ്ങളുടെ പ്രതിജ്ഞയുടെ കാതല്‍ ഉപഭോക്താക്കളാണെന്ന്  വെങ്കി അയ്യര്‍ പറഞ്ഞു.  സിഎന്‍ബിസിടിവി 18നുമായുള്ള പങ്കാളിത്തത്തിലൂടെ, ഇന്‍ഷുറന്‍സ് ഒരു മുഴുവന്‍ സമയ തൊഴിലായി സ്വീകരിക്കുന്ന അടുത്ത തലമുറയിലെ ഉപദേശക സംരംഭകരെ പ്രചോദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വിജയം നേടുന്ന അഡൈ്വസര്‍മാരുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി ടാറ്റാ എഐഎ ഓറ എന്ന പ്രത്യേക സംവിധാനത്തിനും കമ്പനി രൂപം നല്‍കിയിട്ടുണ്ട്. ഇന്നത്തെ ശക്തമായ സാമ്പത്തിക പശ്ചാത്തലത്തില്‍ ഉത്തരവാദിത്തത്തോടെയുള്ള ഉപദേശങ്ങളുടെ പ്രാധാന്യം ഉറപ്പിക്കുന്നതാണ് ഈ സഹകരണമെന്ന്  ന്യൂസ് 18 സ്റ്റുഡിയോസ് സിഇഒ എസ് ശിവകുമാര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു